ഇ​ബ്ര​യു​ടെ ഹാ​ട്രി​ക്കി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം
Friday, February 17, 2017 6:52 AM IST
മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെ ഹാ​ട്രി​ക്ക് പ്ര​ക​ട​ന​ത്തി​ന്‍റെ ക​രു​ത്തി​ൽ സെ​ന്‍റ് എ​റ്റീ​നി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു​ഗോ​ളു​ക​ൾ​ക്ക് ചെ​ങ്കു​പ്പാ​യ​ക്കാ​ർ ത​ക​ർ​ത്തു. ഫ്രീ​കി​ക്കി​ൽ​നി​ന്നും പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നു​മാ​ണ് ര​ണ്ടു ഗോ​ൾ ഇ​ബ്ര നേ​ടി​യ​ത്.

ക​ളി​യു​ടെ 15-ാം മി​നി​റ്റി​ൽ ഫ്രീ​കി​ക്ക് ഗോ​ളോ​ടെ​യാ​യി​രു​ന്നു ഇ​ബ്ര​യു​ടെ തു​ട​ക്കം. ഭാ​ഗ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഫ്രീ​കി​ക്ക് ഗോ​ളാ​യ​ത്. ഇ​ബ്ര അ​ടി​ച്ച പ​ന്ത് എ​റ്റീ​നി​യു​ടെ മ​തി​ൽ​ത​ട്ടി വ​ഴി​മാ​റി ഗോ​ളി​ലേ​ക്ക് ഉ​രു​ളു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ നേ​ടി​യ ര​ണ്ടാം ഗോ​ളി​നു അ​വ​കാ​ശി സ്വീ​ഡി​ഷ് താ​ര​മാ​യി​രു​ന്നെ​ങ്കി​ലും ക്രെ​ഡി​റ്റ് റാ​ഷ്ഫോ​ഡി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രു​ന്നു. വ​ല​തു പാ​ർ​ശ​ത്തി​ലൂ​ടെ പ്ര​തി​രോ​ധ​നി​ര​ക്കാ​രെ നി​ഷ്പ്ര​ഭ​രാ​ക്കി ക​ട​ന്നു​ക​യ​റി​യ റാ​ഷ്ഫോ​ഡ് വ​ല​യി​ലേ​ക്ക് നി​റ​യൊ​ഴി​ച്ചെ​ങ്കി​ലും ഗോ​ളി ത​ട്ടി​ത്തെ​റി​പ്പി​ച്ചു. ബോ​ക്സി​നു​ള്ളി​ൽ കാ​ത്തു​നി​ന്ന ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെ കാ​ൽ​പാ​ക​ത്തി​നാ​ണ് പ​ന്തെ​ത്തി​യ​ത്. പ​ന്തി​ന് കാ​ൽ​കൊ​ണ്ട് വ​ഴി​കാ​ണി​ക്കേ​ണ്ട ചു​മ​ത​ല​യേ ഇ​ബ്ര​യ്ക്കു​ണ്ടാ​യി​രു​ന്നു​ള്ളു.

മൂ​ന്നാം ഗോ​ൾ പി​എ​സ്ജി​യു​ടെ മു​ൻ​താ​ര​മാ​യ ഇ​ബ്ര പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​ണ് നേ​ടി​യ​ത്. മു​ൻ പി​എ​സ്ജി​ക്കാ​ര​നെ ബോ​ക്സി​ൽ കാ​ൽ​വ​ച്ചു​വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു പെ​നാ​ൽ​റ്റി. റൗ​ണ്ട് 32 ലെ ​ആ​ദ്യ​പാ​ദ​മ​ത്സ​ര​മാ​ണ് ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.