ഐസിസിയുടെ പത്തു ലക്ഷം ഡോളര്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നു
Thursday, February 16, 2017 6:33 PM IST
ന്യൂഡല്‍ഹി: ഐസിസിയുടെ പത്തു ലക്ഷം ഡോളര്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഓന്നാം റാങ്ക് നിലനിര്‍ത്തുന്ന ടീമിനു ഐസിസി നല്‍കുന്ന പത്തു ലക്ഷം ഡോളറാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഫെബ്രുവരി 23ന് പൂനയില്‍ ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചാല്‍ ടെസ്റ്റ് റാങ്കിംഗ് നിലനിര്‍ത്തുന്ന ടീം ഇന്ത്യയാകും. ഏപ്രില്‍ ഒന്ന് കാലയളവ് നിശ്ചയിച്ചാണ് സമ്മാനത്തുക നല്‍കുക.

ഓസ്‌ട്രേലിയയ്ക്കും ഒന്നാം സ്ഥാനത്തേക്കു എത്താന്‍ സാധ്യതയുണ്ട്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയെ 3-0ന് മറികടക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചാല്‍ ഒന്നാം സ്ഥാനം നേടാന്‍ സാധിക്കും. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 121 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 109 പോയിന്‍റ്. 107 പോയിന്‍റോടെ ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.