വിക്കിലീക്ക്സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ ചോദ്യം ചെയ്തു
Monday, November 14, 2016 7:53 AM IST
ലണ്ടൻ: ലൈംഗീകാരോപണ കേസിൽ വിക്കിലീക്ക്സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ ചോദ്യം ചെയ്തു. ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് ചോദ്യംചെയ്യൽ നടന്നത്.

2010ൽ സ്വീഡനിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്വീഡിഷ് പ്രോസിക്യൂട്ടർ ഇൻഗ്രിഡ് ഇസ്ഗ്രൻ, പോലീസ് ഇൻസ്പെക്ടർ സിസിലിയ റെഡെൽ എന്നിവരാണ് അസാൻജിനെ ചോദ്യം ചെയ്യാൻ എത്തിയത്. ഇക്വഡോർ പ്രോസിക്യൂട്ടർ വിൽസൺ ടോയിംഗയും ചോദ്യംചെയ്യൽ സമയത്ത് സന്നിഹിതനായിരുന്നു. ചോദ്യംചെയ്യലിനുശേഷം ഇൻഗ്രിഡ് ഇസ്ഗ്രൻ മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. ചോദ്യംചെയ്യലിൽ ആരോപണങ്ങൾ അസാൻജ് നിഷേധിച്ചതായാണ് സൂചന.

നാലു വർഷമായി അസാൻജ് ഇക്വഡോർ എംബസിയിലാണ് അഭയം തേടിയിരിക്കുന്നത്. യുഎസിന്റെ അറസ്റ്റ് ഭയന്നാണ് അസാൻജിന്റെ അഭയംതേടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.