തടവിലായ ചിന്നമ്മയ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സും
Friday, February 17, 2017 9:45 PM IST
ന്യു​ഡ​ല്‍​ഹി: അ​ഴി​മ​തി​ക്കേ​സി​ല്‍ ശി​ഷി​ക്ക​പ്പെ​ട്ട് ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന അണ്ണാ ഡിഎം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ​ശി​ക​ല ന​ട​രാ​ജ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. ശ​ശി​ക​ല​യെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​വ​രോ​ധി​ച്ച​ത് പാ​ര്‍​ട്ടി ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡോ. ​വി. മൈ​ത്രേ​യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. നോ​ട്ടീ​സി​ന് ഫെ​ബ്രു​വ​രി 28ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേശി​ച്ചു.

ശ​ശി​ക​ല ത​ട​വി​ല്‍ ക​ഴി​യു​ന്ന പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ച്ച​ത്. ശ​ശി​ക​ല​യ്‌​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ മൈ​ത്രേ​യ​ന്‍ അ​ണ്ണാ ഡിഎം​കെ​യുടെ രാ​ജ്യ​സ​ഭാം​ഗ​മാ​ണ്. പാ​ര്‍​ട്ടി ഭ​ര​ണ​ഘ​ട​ന ലം​ഘി​ച്ചാ​ണ് ശ​ശി​ക​ല​യെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി​യ​തെ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​സീ​ഡി​യം ചെ​യ​ര്‍​മാ​ന്‍ ഇ. ​മ​ധു​സൂ​ദ​ന​നും ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.