സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് നാലു സഹപ്രവർത്തകർ കൊല്ലപ്പെട്ടു
Thursday, January 12, 2017 6:40 AM IST
പാറ്റ്ന: സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് നാലു സഹപ്രവർത്തകർ കൊല്ലപ്പെട്ടു. ബിഹാറിലെ ഔറംഗബാദിലാണ് സംഭവം. ഔറംഗബാദ് തെർമൽ പവർ സ്റ്റേഷനിൽ കാവൽ ജോലിയിലുണ്ടായിരുന്ന ബൽവീർ സിംഗ് എന്ന ജവാനാണ് വെടിയുതിർത്തത്. അവധി അനുവദിക്കാത്തതിൽ അരിശംപൂണ്ടാണ് ബൽവീർ സിംഗ് സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തതെന്ന്പോലീസ് സൂപ്രണ്ട് അറിയിച്ചു. ബൽവീറിനെ അറസ്റ്റ് ചെയ്തു. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.