സിംബാബ്‌വെ: മുഗാബെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
Thursday, November 16, 2017 11:44 PM IST
ഹ​രാ​രെ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സിം​ബാ​ബ്‌വെയി​ൽ സൈ​നി​ക അ​ട്ടി​മ​റി​യോ​ടെ ഉ​ട​ലെ​ടു​ത്ത രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്നതിനിടെ പ്രസിഡന്‍റ്​ റോബർട്ട്​ മുഗാബെ രാജിവയ്ക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാക്കൾ. രാജ്യ താത്​പര്യവും ജനവികാരവും മാനിച്ച്​ പ്രസിഡന്‍റ്​ രാജിവെക്കണമെന്ന്​ പ്രതിപക്ഷ കക്ഷികളുടെ നേതാവ്​ മോർഗൻ സ്വാങ്​ഗിരായി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നാഷണൽ ട്രാൻസിഷൻ ബോഡി രൂപീകരിച്ച്​ സൈന്യത്തി​ൽ നിന്നും രാജ്യത്തി​​ന്‍റെ അധികാരം തിരിച്ചുപിടിക്കണമെന്നും എത്രയും വേഗം സിംബാബ്​‌വെയിൽ നിയമാനുസൃതമായ ഭരണം സ്​ഥാപിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.