വനിതാ സംവരണബിൽ: സോണിയ പ്രധാനമന്ത്രിക്കു കത്തയച്ചു
Thursday, September 21, 2017 2:11 PM IST
ന്യൂഡൽഹി: വനിതാ സംവരണബിലിലെ തടസങ്ങൾ നീക്കുന്നതിനുള്ള കേന്ദ്രസർക്കാർ സമീപനങ്ങൾക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്കു കത്തയച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോണ്‍ഗ്രസ് എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും തുടർന്നും പിന്തുണയ്ക്കുമെന്നും സോണിയ അറിയിച്ചു.

2010 മാർച്ച് ഒൻപതിന് രാജ്യസഭ വനിതാ സംവരണബിൽ പാസാക്കിയിരുന്നുവെന്നും സോണിയ കത്തിൽ സൂചിപ്പിച്ചു. ലോക്‌സഭയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി ബില്‍ പാസാക്കണമെന്ന് സോണിയ കത്തില്‍ അഭ്യര്‍ഥിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.