വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ പത്രിക സമർപ്പിച്ചു
Wednesday, September 20, 2017 11:20 AM IST
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുൻപാകെയാണ് ഖാദർ പത്രിക സമർപ്പിച്ചത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി പാർട്ടി പ്രവർത്തകരുടെയും നേതാക്കൻമാരുടെയും സാന്നിധ്യത്തിലാണ് ഖാദർ പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീറും ഇന്ന് നാമനിർദേശക പത്രിക സമർപ്പിച്ചിരുന്നു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീർ പത്രിക സമര്‍പ്പിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.