ലണ്ടൻ റെയിൽവേ സ്റ്റേഷൻ ആക്രമണം: മൂന്നാമനും പിടിയിൽ
Wednesday, September 20, 2017 4:34 AM IST
ല​​​ണ്ട​​​ൻ: പാ​​​ർ​​​സ​​​ൺ​​​സ് ഗ്രീ​​​ൻ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ റെ​​​യി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​കൂടി അ​​​റ​​​സ്റ്റി​​​ലാ​​​യി. ലണ്ടനിലെ ന്യൂപോർട്ടിനു സമീപം നടത്തിയ തെരച്ചിലിലാണ് 25കാരനായ യുവാവ് പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടു ദിവസമായി ഈ മേഖലയിൽ തെരച്ചിൽ നടത്തിവരികയായിരുന്നു.

നേരത്തെ, മറ്റ് രണ്ട് പേർ അറസ്റ്റിലായിരുന്നു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ല​​​ണ്ട​​​നി​​​ലെ ഹ​​​ൻ​​​സ്‌​​​ലോ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​രായ യുവാവിനെ സ്കോ​​​ട്‌​​​ല​​​ൻ​​​ഡ് യാ​​​ർ​​​ഡി​​​ന്‍റെ തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ വി​​​ഭാ​​​ഗം ഉദ്യോഗസ്ഥരും പതിനെട്ടുകാരനെ പോലീസും ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇരുവരെയും സൗ​​​ത്ത് ല​​​ണ്ട​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് മൂന്നാമൻ പിടിയിലാകുന്നത്.

എന്നാൽ മൂവരുടെയും പേരു വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ ഒ​​ന്നി​​ലേ​​റെ​​പ്പേർ ഉ​​ണ്ടെ​​ന്നു വ്യ​​​ക്ത​​​മാ​​​യെ​​​ന്ന് നേരത്തേ, ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ആം​​​ബ​​​ർ റ​​​ഡ് പ​​​റ​​​ഞ്ഞിരുന്നു. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്വേയിൽ ഉണ്ടായ സ്ഫോടനത്തിൽ 25 പേർക്ക് പരിക്കേറ്റിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.