പു​തി​യ കാ​ല​ത്തി​ന്‍റെ തു​ട​ക്കം; രാ​ഹു​ലി​നെ അ​ഭി​ന​ന്ദി​ച്ച് സോ​ണി​യ
Saturday, December 16, 2017 1:39 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ലി​ന്‍റെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​മേ​റ്റെ​ടു​ക്ക​ൽ പു​തി​യ കാ​ല​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു​ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ത്തി​യ സ്ഥാ​ന​മൊ​ഴി​യി​ൽ പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു സോ​ണി​യ​യു​ടെ പ​രാ​മ​ർ​ശം.

അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത രാ​ഹു​ലി​നെ അ​ഭി​ന​ന്ദി​ച്ചാ​ണ് സോ​ണി​യ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ത്ത രാ​ഹു​ൽ ഗാ​ന്ധി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ​ത്തി​യ എ​ന്നെ ഇ​ന്ദി​രാ ഗാ​ന്ധി മ​ക​ളെ​പ്പോ​ലെ സ്നേ​ഹി​ച്ചു.

അ​വ​രി​ൽ നി​ന്നാ​ണ് ഞാ​ൻ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് പ​ഠി​ച്ച​ത്. ഇ​ന്ദി​ര മ​രി​ച്ച​പ്പോ​ൾ എ​നി​ക്ക് അ​മ്മ ഇ​ല്ലാ​താ​യ​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്‍റെ ജീ​വി​തം അ​തോ​ടെ പൂ​ർ​ണ​മാ​യി മാ​റി. ഇ​ന്ദി​ര​യ്ക്കു പി​ന്നാ​ലെ രാ​ജീ​വും പോ​യ​തോ​ടെ സാ​ഹ​ച​ര്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ എ​നി​ക്ക് ഏ​റെ പാ​ടു​പെ​ടേ​ണ്ടി​വ​ന്നു- സോ​ണി​യ പ​റ​യു​ന്നു.

2014 വ​രെ കോ​ണ്‍​ഗ്ര​സ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ങ്ക് വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ഒ​രി​ക്ക​ലും ത​ക​രി​ല്ല. ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. ഭ​യ​ത്തി​ന്‍റെ പ​രി​സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​ത്- സോ​ണി​യ പ​റ​യു​ന്നു.

രാ​ഹു​ൽ എ​ന്‍റെ മ​ക​നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ഹു​ലി​നെ പു​ക​ഴ്ത്തു​ന്ന​തു ശ​രി​യ​ല്ല. എ​ന്നാ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തി​യ​ശേ​ഷം രാ​ഹു​ൽ നേ​രി​ട്ട വ്യ​ക്തി​ഹ​ത്യ​ക​ൾ അ​ദ്ദേ​ഹ​ത്തെ ക​രു​ത്ത​നാ​ക്കി മാ​റ്റി​യെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി എ​ഐ​സി​സി ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​രം വി​ത​റി​യും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി. ഏ​റ്റ​വും അ​ധി​ക​കാ​ലം കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​പ​ദം വ​ഹി​ച്ച അ​മ്മ സോ​ണി​യ ഗാ​ന്ധി​യി​ൽ നി​ന്നാ​ണ് രാ​ഹു​ൽ പ​ദ​വി ഏ​റ്റു​വാ​ങ്ങു​ന്ന​ത്. 1998 മു​ത​ൽ സോ​ണി​യ​യാ​ണു പാ​ർ​ട്ടി അ​ധ്യ​ക്ഷ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.