പഞ്ച്കുല കലാപം: കുറ്റം സമ്മതിച്ച് ഹണിപ്രീത്
Wednesday, October 11, 2017 12:48 PM IST
ചണ്ഡിഗഡ്: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് ജയിൽശിക്ഷ വിധിച്ചതിനെ തുടർന്ന് ഹരിയാനയിലെ പഞ്ച്കുലയിലുണ്ടായ അക്രമങ്ങളുടെ സൂത്രധാര താനായിരുന്നുവെന്ന് ഹണിപ്രീത് ഇൻസാൻ. അക്രമണത്തിനുള്ള മാർഗരേഖ തയാറാക്കിയത് താനാണെന്നും ഹണിപ്രീത് പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കലാപം സംഘടിപ്പിച്ചതിന്‍റെയും ഇതിന് ആവശ്യമായ പണം ചിലവഴിച്ചതിന്‍റെയും ഉത്തരവാദിത്വവും ഹണിപ്രീത് ഏറ്റെടുത്തു. കലാപത്തെ സംബന്ധിച്ച് ഓഗസ്റ്റ് 17 പദ്ധതികൾ തയാറാക്കിയിരുന്നതായും പോലീസ് അറിയിച്ചു.

കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികൾക്ക് 1.25 കോടി രൂപ വിതരണം ചെയ്തത്. ഗുർമീതിന്‍റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒളിവാലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളിൽ 38 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹണിപ്രീതിന്‍റെ ലാപ്ടോപ്പിൽ സംരക്ഷിക്കപ്പെടുന്നുവെന്നും അത് ഉടൻ തിരിച്ചുപിടിക്കുമെന്നും പോലീസ് അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.