അ​ന്ത​ർ സം​സ്ഥാ​ന ബ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; യു​വാ​വ് പി​ടി​യി​ൽ
അ​ന്ത​ർ സം​സ്ഥാ​ന ബ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; യു​വാ​വ് പി​ടി​യി​ൽ
Friday, May 3, 2024 8:28 PM IST
അ​ങ്ക​മാ​ലി: അ​ന്ത​ർ സം​സ്ഥാ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ​നി​ന്നു 200 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ ഡാ​ൻ​സാ​ഫ് ടീ​മും അ​ങ്ക​മാ​ലി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി വി​പി​ൻ ജോ​ൺ (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​ല​ർ​ച്ചെ 2.30 ഓ​ടെ ബം​ഗ​ളു​രു​വി​ൽ​നി​ന്നും അ​ങ്ക​മാ​ലി​യി​ൽ എ​ത്തി​യ ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ എ​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രെ​യും ഫോ​ർ​ഡ് ഫി​ഗോ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.


ധ​രി​ച്ചി​രു​ന്ന ജാ​ക്ക​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബം​ഗ​ളു​രു​വി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് യു​വാ​വ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<