സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ എൽഡിഎഫിന്‍റെ ജാഥ
Thursday, October 12, 2017 2:33 PM IST
തിരുവനന്തപുരം: സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാനും ജാഥ നടത്താൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

രണ്ടു ജാഥകളാണ് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്താൻ പോകുന്നത്. ഒക്ടോബർ 21 മുതൽ നവംബർ മൂന്ന് വരെയാണ് ജാഥകൾ. 21ന് കാസർഗോഡ് നിന്നാരംഭിക്കുന്ന ജാഥ മൂന്നാം തീയതി തൃശൂരിൽ സമാപിക്കും. തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ജാഥ നവംബർ മൂന്നിന് എറണാകുളത്ത് സമാപിക്കും.

കാസർഗോഡ് നിന്നും തുടങ്ങുന്ന ജാഥയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നും നടത്തുന്ന ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.