കോഴിക്കോട്ട് യുവാവിനെ വെട്ടി പരിക്കേൽപിച്ച് കിണറ്റിലിട്ടു
Tuesday, September 12, 2017 8:49 PM IST
കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ച് കിണറ്റിലിട്ടു. കാരാളിപ്പറമ്പിൽ രമേശനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് രമേശനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.

ഇയാളെ അടിയന്തിര വൈദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തി കണ്ടെടുത്തതായും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.