ബുധനാഴ്ചത്തെ വാഹനപണിമുടക്കിന് കെഎസ്ആർടിസിയും ഓടില്ല
Saturday, January 20, 2018 3:08 PM IST
തിരുവനന്തപുരം: ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കിൽ കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകൾ പങ്കെടുക്കുന്നു. സിഐടിയു, എഐടിയുസി സംഘടനകൾ ഇതുസംബന്ധിച്ച നോട്ടീസ് നൽകി.

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.