കോ​പ്പ​ലാ​ശാ​ൻ അ​തി​വേ​ഗം ക​ഥ​ക​ഴി​ച്ചു; ബ്ലാ​സ്റ്റേ​ഴ്സി​ന് വീ​ണ്ടും തോ​ൽ​വി
Wednesday, January 17, 2018 10:26 PM IST
ജം​ഷ​ഡ്പു​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഗോ​ളി​ലൂ​ടെ കോ​പ്പ​ൽ ആ​ശാ​ന്‍റെ ജം​ഷ​ഡ്പു​ർ കേ​ര​ള​ത്തി​ന്‍റെ ക​ഥ​ക​ഴി​ച്ചു. വി​ജ​യ​മോ​ഹ​വു​മാ​യി ഉ​രു​ക്കി​ന്‍റെ നാ​ട്ടി​ലെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​നാ​ണ് ജം​ഷ​ഡ്പു​ർ എ​ഫ്സി കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ജെ​റി മാം​മിം​ഗ്താം​ഗ​യും അ​സിം ബി​ശ്വാ​സ‌ു​മാ​ണ് ജം​ഷ​ഡ്പു​രി​നാ​യി ഗോ​ൾ‌ നേ​ടി​യ​ത്. സി​ഫ്നി​യോ​സ് കേ​ര​ള​ത്തി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ജം​ഷ​ഡ്പൂരിന്‍റെ രണ്ടു ഗോ​ളു​ക​ളും. നി​ല​യു​റ​പ്പി​ക്കു​മു​മ്പ് ത​റ​പ​റ്റി​ക്കു​ക​യെ​ന്ന സ്റ്റീ​വ് കോ​പ്പ​ലി​ന്‍റെ ത​ന്ത്ര​മാ​ണ് കേ​ര​ള​ത്തെ വീ​ഴ്ത്തി​യ​ത്. കി​ക്കോ​ഫി​ന്‍റെ ആ​ദ്യ ട​ച്ചു​മു​ത​ൽ കേ​ര​ള​ത്തി​ന്‍റെ പ​കു​തി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ജം​ഷ​ഡ്പു​ർ ആ​ശാ​ന്‍റെ ത​ന്ത്ര​ങ്ങ​ൾ ക​ള​ത്തി​ൽ ന​ട​പ്പാ​ക്കി. ഉ​രു​ക്കു​പോ​ലെ കേ​ര​ള​ത്തി​ന്‍റെ കോ​ട്ട ഇ​തു​വ​രെ കാ​ത്ത പ്ര​തി​രോ​ധ നി​ര​ക്കാ​രു​ടെ പി​ഴ​വ് മു​ത​ലാ​ക്കി ജം​ഷ​ഡ്പു​ർ വി​ജ​യം നേ​ടു​ക​യും ചെ​യ്തു.

ക​ളി​യു​ടെ 22.6 സെ​ക്ക​ൻ​ഡി​ൽ ത​ന്നെ ഐ​എ​സ്എ​ലി​ലെ അ​തി​വേ​ഗ ഗോ​ൾ നേ​ടി ജം​ഷ​ഡ്പു​ർ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ചു. വെ​സ് ബ്രൗ​ണി​ന്‍റെ പി​ഴ​വാ​ണ് ആ​ദ്യ ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ ബോ​ക്സി​നു പു​റ​ത്തു​നി​ന്നും അ​സിം ബി​ശ്വാ​സ് ജെ​റി​ക്കു പ​ന്തു നീ​ട്ടു​മ്പോ​ൾ ബ്രൗ​ൺ കാ​ഴ്ച​ക്കാ​ര​നാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ്രൗ​ണി​നെ ക​ട​ന്ന് പ​ന്ത് ഓ​ടി​പ്പി​ടി​ച്ച ജം​ഷ​ഡ്പു​രി​ന്‍റെ കൗ​മാ​ര​താ​രം ജെ​റി ഗോ​ൾ കീ​പ്പ​ർ റെ​ച്ചു​ബ്ക​യെ​യും വെ​ട്ടി​യൊ​ഴി​ഞ്ഞ് നി​റ​യൊ​ഴി​ച്ചു.
ര​ണ്ടാം ഗോ​ൾ സെ​ൻ​ട്ര​ൽ ഡി​ഫ​ൻ​സി​ലെ ക​രു​ത്ത​നാ​യ സ​ന്ദേ​ശ് ജി​ങ്ക​ന്‍റെ പി​ഴ​വി​ൽ​നി​ന്നാ​യി​രു​ന്നു. വ​ല​തു കോ​ർ​ണ​ർ ഫ്ലാ​ഗി​ന​ടു​ത്തു​നി​ന്നും ബി​കാ​ഷ് ജെ​യ്റു ബോ​ക്സി​ൽ നി​ല​യു​റ​പ്പി​ച്ച ജെ​റി​യെ ല​ക്ഷ്യ​മാ​ക്കി നീ​ട്ട​ന​ൽ​കി​യ ക്രോ​സ് ജി​ങ്കാ​ന് ക്ലി​യ​റു​ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. അ​വ​സ​രം കാ​ത്തു​നി​ന്ന അ​സിം ബി​ശ്വാ​സ് മി​ക​ച്ചൊ​രു ഷോ​ട്ടി​ലൂ​ടെ ര​ണ്ടാം ഗോ​ൾ സ്വ​ന്ത​മാ​ക്കി.

ര​ണ്ടു ഗോ​ൾ വീ​ണി​ട്ടും കേ​ര​ള​ത്തി​ന്‍റെ ബോ​ക്സി​ലേ​ക്ക് ജം​ഷ​ഡ്പു​ർ നി​ര​ന്ത​രം റെ​യ്ഡു​ക​ൾ ന​ട​ത്തി. ഭാ​ഗ്യ​ത്തി​ന്‍റെ ബ​ല​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ക്ക് പ​റ്റാ​തെ കേ​ര​ളം ര​ക്ഷ​പെ​ട്ടു. ആ​ദ്യ​പ​കു​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ തി​രി​ച്ച​ടി ഹ്യൂ​മി​ന്‍റെ കി​ടി​ല​ൻ ഹെ​ഡ​റി​ൽ ഒ​തു​ങ്ങി. കോ​ർ​ണ​ർ​കി​ക്കി​ന് പ​റ​ന്നു​വ​ന്നു ഹ്യൂ ​ത​ല​വ​ച്ചെ​ങ്കി​ലും നി​ർ​ഭാ​ഗ്യം കേ​ര​ള​ത്തെ പി​ടി​കൂ​ടി.

ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ളി​നാ​യി കേ​ര​ളം ഇ​ര​ച്ചു​ക​യ​റി​യെ​ങ്കി​ലും ഒ​ത്തി​ണ​ക്കം കാ​ണാ​നാ​യി​ല്ല. ഹ്യൂ​മും വി​നീ​തും നി​റം​മ​ങ്ങി​യ​തും കേ​ര​ള​ത്തി​നു വി​ന​യാ​യി. ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​നം ഹ്യൂ​മി​നെ വ​ലി​ച്ച് സി​ഫ്നി​യോ​സി​നെ ഇ​റ​ക്കി​യെ​ങ്കി​ലും വൈ​കി​യി​രു​ന്നു. ഇ​ഞ്ചു​റി ടൈ​മി​ൽ സി​ഫ്നി​യോ​സ് ഹെ​ഡ​റി​ലൂ​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. ജി​ങ്കാ​ന്‍റെ ക്രോ​സി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.