പാക് ആക്രമണം: രണ്ട് സൈനികർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
Saturday, September 23, 2017 10:11 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പിലും രണ്ട് ബിഎസ്എഫ് ജവാന്മാരടക്കം ഏഴ് പേർക്ക് പരിക്ക്. രാംഗഡ്, അർനിയ, ആർഎസ് പുര തുടങ്ങിയ സെക്ടറുകൾക്കു നേരെയായിരുന്നു പാക് അക്രമണം. ഏതാനും ദിവസങ്ങളായി പാക്കിസ്ഥാൻ അതിർത്തിയിൽ പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിലും സൈനികർക്കു പരിക്കേറ്റിരുന്നു.

പാക് ആക്രമണത്തെ തുടർന്നു സൈന്യം ശക്തമായി തിരിച്ചടിച്ചതായും അക്രമണത്തിൽ പാക്കിസ്ഥാനു കനത്ത നാശം സംഭവിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു. രാവിലെ 6.15 വരെ പാക്കിസ്ഥാൻ വെടിവയ്പ് തുടർന്നതായും അധികൃതർ അറിയിച്ചു.

പാക് പ്രകോപനങ്ങളെ തുടർന്നു ഏഴുന്നൂറിലധികം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.