ആഗ്ര-ഗ്വാളിയർ പാസഞ്ചർ ട്രെയിൻ പാളം തെറ്റി
Saturday, September 23, 2017 12:37 PM IST
ആഗ്ര: ആഗ്ര-ഗ്വാളിയർ പാസഞ്ചർ ട്രെയിൻ പാളംതെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ട്രെയിൻ വൃത്തിയാക്കുന്നതിനായി യാഡിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം. ട്രെയിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. മറ്റു ട്രെയിൻ സർവീസുകളെ അപകടം ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.