ലോറൻസ് സ്കൂൾ ആഘോഷം: രാഷ്‌ട്രപതി ഇന്ന് ഉൗട്ടിയിൽ
ലോറൻസ് സ്കൂൾ ആഘോഷം: രാഷ്‌ട്രപതി ഇന്ന് ഉൗട്ടിയിൽ
Monday, May 22, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: ഉൗ​ട്ടി​ക്ക​ടു​ത്തു ല​വ്ഡെ​യി​ലി​ലെ വി​ഖ്യാ​ത​മാ​യ ദ ​ലോ​റ​ൻ​സ് സ്കൂ​ളി​ന്‍റെ 159-ാമ​തു സ്ഥാ​പ​ക ദി​നാ​ഘോ​ഷം രാ​ഷ്‌ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടു ദി​വ​സ​ത്തെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്നു രാ​വി​ലെ പ്ര​ത്യേ​ക വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു തി​രി​ക്കു​ന്ന രാ​ഷ്‌ട്ര​പ​തി ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ലോ​റ​ൻ​സ് സ്കൂ​ളി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഇ​തേ​സ​മ​യം, സു​ര​ക്ഷാ കാ​ര​ണ​ങ്ങളുടെ പേ​രി​ൽ നാ​ളെ കാ​ഞ്ചീ​പു​ര​ത്തു രാ​ഷ്‌ട്ര​പ​തി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന ച​ട​ങ്ങ് റ​ദ്ദാ​ക്കി. ശ്രീ​രാ​മ​നു​ജ​ാചാര്യരുടെ ആ​യി​രാ​മ​തു ജ​യ​ന്തി, ശ്രീ​ശ​ങ്ക​ര ജ​യ​ന്തി, ശ്രീ​പ​ര​മാ​ചാ​ര്യ ജ​യ​ന്തി, ശ്യാ​മ ശാ​സ്ത്രി​കളുടെ 255-ാമ​ത് ജ​യ​ന്തി എ​ന്നി​വ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന ച​ട​ങ്ങാണ്.

ഹി​ന്ദി സി​നി​മാ​താ​രം അ​ക്ഷ​യ് ഖ​ന്ന, എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി, സി​നി​മാ താ​ര​ങ്ങ​ളാ​യ പ്ര​താ​പ് പോ​ത്ത​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, വി​ജ​യ് മേ​നോ​ൻ, സ​ന​യ ഇ​റാ​നി, സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ, എ​ഴു​ത്തു​കാ​ര​ൻ അ​മി​ഷ് ത്രി​പാ​ഠി, മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് സി​എം​ഡി ആ​ന​ന്ദ് മ​ഹീ​ന്ദ്ര, കെ​പി​എം​ജി ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​ൻ അ​രു​ണ്‍ എം. ​കു​മാ​ർ, എ​ച്ച്സി​എ​ൽ ടെ​ക്നോ​ള​ജീ​സ് സി​ഇ​ഒ സി. ​വി​ജ​യ​കു​മാ​ർ, അ​മേ​രി​ക്ക​യി​ൽ ബ​രാ​ക് ഒ​ബാ​മ ഭ​ര​ണ​ത്തി​ലെ വാ​ണി​ജ്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​രു​ണ്‍ കു​മാ​ർ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ലോ​റ​ൻ​സ് സ്കൂ​ളി​ന്‍റെ സം​ഭാ​വ​ന​യാ​ണ്.കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന സ​മി​തി​ക്കാ​ണു സ്കൂ​ളി​ന്‍റെ ഭ​ര​ണ​ച്ചു​മ​ത​ല.


ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ലെ മേ​ജ​ർ ജ​ന​റ​ലും സ്കൂ​ൾ സ്ഥാ​പ​ക​നു​മാ​യ സ​ർ ഹെ​ൻ​റി മോ​ണ്ട് ഗോ​മ​റി ലോ​റ​ൻ​സി​ന്‍റെ പേ​രി​ലാ​ണു സ്കൂ​ൾ. ബ്രി​ട്ടീ​ഷ് സൈ​നി​ക​രു​ടെ മ​ക്ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി 1847 ൽ ​ഹി​മാ​ച​ലി​ലെ സ​നാ​വ​റി​ലും 1856ൽ ​രാ​ജ​സ്ഥാ​നി​ലെ മൗ​ണ്ട് അ​ബു​വി​ലും ആ​രം​ഭി​ച്ച ശേ​ഷ​മാ​ണു ല​വ്ഡെ​യി​ലിൽ സ്കൂ​ൾ തു​ട​ങ്ങി​യ​ത്. ഉൗ​ട്ടി​യി​ൽ നി​ന്നു ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 7,200 അ​ടി ഉ​യ​ര​ത്തി​ലാ​യി നീ​ല​ഗി​രി കു​ന്നു​ക​ളി​ലെ 750 ഏ​ക്ക​റി​ലാ​ണു ലോ​റ​ൻ​സ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.