സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മരണം; ഗ​വ​ർ​ണ​റെ കാ​ണാ​ൻ ജ​ഡ്ജി ഇ​ന്നെ​ത്തും
സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മരണം; ഗ​വ​ർ​ണ​റെ കാ​ണാ​ൻ  ജ​ഡ്ജി ഇ​ന്നെ​ത്തും
Thursday, March 28, 2024 2:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മരണത്തിൽ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗ​​​വ​​​ർ​​​ണ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റി​​​യ പ​​​ട്ടി​​​ക​​​യി​​​ലെ ജ​​​ഡ്ജി ഇ​​​ന്നു ഗ​​​വ​​​ർ​​​ണ​​​റെ കാ​​​ണും.

വി​​​ര​​​മി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ഹ​​​രി​​​പ്ര​​​സാ​​​ദു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​കും ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ൾ (ടേം​​​സ് ഓ​​​ഫ് റ​​​ഫ​​​റ​​​ൻ​​​സ്) ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കു​​​ക.

ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണ വി​​​ജ്ഞാ​​​പ​​​നം ഇ​​​ന്ന​​​ലെ ഇ​​​റ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ധാ​​​ര​​​ണ. എ​​​ന്നാ​​​ൽ, ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നു​​​മാ​​​യി പ​​​രി​​​ഗ​​​ണ​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​ട​​​ക്കം ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷം വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നി​​​ൽ വ​​​യ​​​നാ​​​ട് നി​​​ന്നു​​​ള്ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെയും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ക​​​മ്മീ​​​ഷ​​​ന് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന ചെ​​​ല​​​വ് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫ​​​ണ്ടി​​​ൽ നി​​​ന്നു ന​​​ൽ​​​കാ​​​നും ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കും.

ക​​​മ്മീ​​​ഷ​​​ൻ തെ​​​ളി​​​വെ​​​ടു​​​പ്പ് ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഗ​​​സ്റ്റ്ഹൗ​​​സി​​​ലും താ​​​മ​​​സം അ​​​ട​​​ക്ക​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റ​​​സ്റ്റ് ഹൗ​​​സി​​​ലു​​​മാ​​​യി ഒ​​​രു​​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.