ടി. ​വി. ഗോ​പാ​ല​കൃ​ഷ്ണ​നു സ്വാ​തി പു​ര​സ്കാ​രം; അ​നി​ല ജേ​ക്ക​ബി​ന് രാ​ജാ​ര​വി​വ​ര്‍​മ പു​ര​സ്‌​കാ​രം
ടി. ​വി. ഗോ​പാ​ല​കൃ​ഷ്ണ​നു സ്വാ​തി പു​ര​സ്കാ​രം; അ​നി​ല ജേ​ക്ക​ബി​ന് രാ​ജാ​ര​വി​വ​ര്‍​മ പു​ര​സ്‌​കാ​രം
Wednesday, August 15, 2018 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സം​​​ഗീ​​​ത രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്ക് ന​​​ല്‍​കു​​​ന്ന സ്വാ​​​തി പു​​​ര​​​സ്‌​​​കാ​​​ര​​​വും, ചി​​​ത്ര​​​ക​​​ലാ രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്ക് ന​​​ല്‍​കു​​​ന്ന രാ​​​ജാ​​​ര​​​വി​​​വ​​​ര്‍​മ പു​​​ര​​​സ്‌​​​കാ​​​ര​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു.

2016 ലെ ​​​സ്വാ​​​തി പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് മൃ​​​ദം​​​ഗ​​​വാ​​​ദ​​​ക​​​നും സം​​​ഗീ​​​ത​​​ജ്ഞ​​​നു​​​മാ​​​യ ടി. ​​​വി. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ അ​​​ര്‍​ഹ​​​നാ​​​യി. ഉ​​​പ​​​ക​​​ര​​​ണ സം​​​ഗീ​​​ത​​​ത്തി​​​ലും വാ​​​യ്പാ​​​ട്ടി​​​ലും ഒ​​​രേ​​​പോ​​​ലെ പ്രാ​​​വീ​​​ണ്യം തെ​​​ളി​​​യി​​​ച്ച സം​​​ഗീ​​​ത​​​ജ്ഞ​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.


2016 ലെ ​​​രാ​​​ജാ​​​ര​​​വി​​​വ​​​ര്‍മ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ശി​​​ല്‍​പി അ​​​നി​​​ലാ ജേ​​​ക്ക​​​ബി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സ്വ​​​ത​​​ന്ത്ര ശി​​​ല്‍​പ​​​നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ ത​​​ല്‍​പ്പ​​​ര​​​യാ​​​യ കേ​​​ര​​​ളീ​​​യ​​​ശി​​​ല്‍​പ്പ​​​ക​​​ലാ വി​​​ദ​​​ഗ്ധ​​​യാ​​​ണ് ഇ​​​വ​​​ര്‍. ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യും കാ​​​നാ​​​യി കു​​​ഞ്ഞി​​​രാ​​​മ​​​ന്‍ രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്ത ശി​​​ല്‍​പ്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.