അത്തച്ചമയം 15ന്: ആഘോഷം ഒഴിവാക്കി
Sunday, August 12, 2018 1:38 AM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് തൃ​​പ്പൂ​​ണി​​ത്തു​​റ അ​​ത്ത​​ച്ച​​മ​​യ ഘോ​​ഷ​​യാ​​ത്ര​​യി​​ൽ നി​​ന്ന് ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ അ​​​ത്താ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി അ​​റി​​യി​​ച്ചു.

ഓ​​​ഗ​​​സ്റ്റ് 15ന് ​​​അ​​​ത്തം ഘോ​​​ഷ​​​യാ​​​ത്ര​​​യും പൂ​​​ക്ക​​​ള മ​​​ത്സ​​​ര​​​വും മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. ഇ​​ന്നു മു​​ത​​ൽ ലാ​​​യം കൂ​​​ത്ത​​മ്പ​​​ല​​​ത്തി​​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളെ​​ല്ലാം റ​​​ദ്ദാ​​​ക്കി​. സ​​മാ​​ഹ​​രി​​ച്ച തു​​ക മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വെ​​ള്ള​​പ്പൊ​​ക്ക ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് സം​​​ഭാ​​​വ​​​ന​​​യാ​​​യി ന​​​ൽ​​​കു​​​മെ​​​ന്ന് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ച​​​ന്ദ്രി​​​ക ദേ​​​വി​​യും അ​​ത്താ​​ഘോ​​ഷ ക​​മ്മി​​റ്റി ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ വി.​​ആ​​ർ. വി​​ജ​​യ​​കു​​മാ​​റും അ​​റി​​യി​​ച്ചു.


ഓ​​​ഗ​​​സ്റ്റ് 14ന് ​​​ഹി​​​ൽ​​പാ​​​ല​​​സി​​​ൽ നി​​​ന്ന് അ​​​ത്ത​​​പ​​താ​​​ക ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​പേ​​​ഴ്സ​​​ൺ ഏ​​​റ്റു​​​വാ​​​ങ്ങി അ​​​ത്തം​​​ന​​​ഗ​​​റി​​ലെ​​​ത്തി​​​ക്കും.15​​ന് ​ധ​​​ന​​​മ​​​ന്തി തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​ത്താ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് അ​​​ത്തം ഘോ​​​ഷ​​​യാ​​​ത്ര​​​യും പൂ​​​ക്ക​​​ള മ​​​ത്സ​​​ര​​​ങ്ങ​​ളും ​ന​​​ട​​​ക്കും. ക​​​ലാ​​സാ​​​ഹി​​​ത്യ സാം​​സ്കാ​​​രി​​​ക പ്ര​​​തി​​​ഭ​​​ക​​​ളെ ആ​​​ദ​​​രി​​​ക്ക​​ലും മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​വി​​​ത​​​ര​​​ണ​​​വും ന​​ട​​ത്തും.​ ഓ​​​ഗ​​​സ്റ്റ് 24ന് ​​​രാ​​​വി​​​ലെ 10ന് ​​​അ​​​ത്ത​​​പ്പ​​​താ​​​ക ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ തൃ​​​ക്കാ​​​ക്ക​​​ര ന​​​ഗ​​​ര​​​സ​​​ഭ​യ്ക്ക് ​​അ​​​ത്തം​​​ന​​​ഗ​​​റി​​​ൽ വ​​​ച്ച് കൈ​​​മാ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.