ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ചു വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, July 17, 2018 1:00 AM IST
രാ​ജ​കു​മാ​രി: കെഎ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കു​രു​വി​ളാ​സി​റ്റി മാ​ന്പ​തി​യി​ൽ സ​ണ്ണി​യു​ടെ ഏ​ക മ​ക​ൻ ജു​ബി​ൻ (19)ആ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ രാ​ജ​കു​മാ​രി​യി​ൽ നി​ന്നു ബൈ​ക്കി​ൽ കു​രു​വി​ളാ​സി​റ്റി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ജു​ബി​ൻ. പ​ന്നി​യാ​ർ ജം​ഗ്ഷ​നി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ജു​ബി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. നാ​ട്ടു​കാ​രും ബ​സി​ലെ യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ജു​ബി​നെ രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ൽ​കു​ന്ന​തി​നി​ട​യി​ൽ മ​ര​ണം സം​ഭ​വി​ച്ചു. രാ​ജാ​ക്കാ​ട് പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. രാ​ജ​കു​മാ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ഇ​ല​ക്‌ട്രോ​ണി​ക്സ് ബി​രു​ദ​വി​ദ്യാ​ർ​ഥി​യാ​ണ് ജു​ബി​ൻ. മാ​താ​വ് സി​സി​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.