മ​ന്ത്രി ജി.​സു​ധാ​ക​ര​നു ദേ​ഹാ​സ്വാ​സ്ഥ്യം
മ​ന്ത്രി ജി.​സു​ധാ​ക​ര​നു ദേ​ഹാ​സ്വാ​സ്ഥ്യം
Monday, July 16, 2018 2:42 AM IST
തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ പൊ​​തു​​മ​​രാ​​മ​​ത്ത് റോ​​ഡു​​ക​​ളു​​ടെ സ്ഥി​​തി​​ സം​​ബ​​ന്ധി​​ച്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും ജ​​ന പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും യോ​​ഗ​​ത്തി​​നെ​​ത്തി​​യ മ​​ന്ത്രി ജി.​​സു​​ധാ​​ക​​ര​​ന് ശാ​​രീ​​രി​​കാ​​സ്വാ​​സ്ഥ്യം.

ഇ​​ന്ന​​ലെ രാ​​വി​​ലെ തൊ​​ടു​​പു​​ഴ റെ​​സ്റ്റ്ഹൗ​​സി​​ൽ എ​​ത്തി​​യ മ​​ന്ത്രി തു​​ട​​ർ​​ന്ന് റോ​​ഡു​​ക​​ളു​​ടെ നി​​ല​​വി​​ലെ സ്ഥി​​തി​​യെക്കുറി​​ച്ചു ച​​ർ​​ച്ച ന​​ട​​ത്തി. യോ​​ഗം അ​​വ​​സാ​​നി​​ച്ച​​തി​​നു ശേ​​ഷം ഉ​​ച്ച​​യ്ക്ക് 12.30ഓ​​ടെ​​യാ​​ണ് നേ​​രി​​യ അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.

സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ർ ഉ​​ട​​ൻ​ത​​ന്നെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ചു. ആ​​ശു​​പ​​ത്രി മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ.​​ദീ​​പ പ്ര​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ സം​​ഘം എ​​ത്തി മ​​ന്ത്രി​​യെ പ​​രി​​ശോ​​ധി​​ച്ചു. ര​​ക്ത​​സ​​മ്മ​​ർ​​ദം ഉ​​ൾ​​പ്പെ​​ടെ തൃ​​പ്തി​​ക​​ര​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ അ​​ൽ​​പ​നേ​​ര​​ത്തെ വി​​ശ്ര​​മ​​ത്തി​​നു ശേ​​ഷം അ​​ദ്ദേ​​ഹം യാ​​ത്ര പു​​റ​​പ്പെ​​ട്ടു.


ഇ​​തി​​നി​​ടെ, വി​​വ​​ര​​മ​​റി​​യി​​ച്ചി​​ട്ടും ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്നു മെ​​ഡി​​ക്ക​​ൽ​സം​​ഘം എ​​ത്താ​​ൻ വൈ​​കി​​യ​​താ​​യി പ​​രാ​​തി​​യു​​ണ്ട്. എ​​ന്നാ​​ൽ, ആ​​ശു​​പ​​ത്രി​​യി​​ൽ ഡ്രൈ​​വ​​ർ​​മാ​​ർ ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ സ്റ്റാ​​ഫ് ന​​ഴ്സി​​ന്‍റെ കാ​​റി​​ൽ മെ​​ഡി​​ക്ക​​ൽ സം​​ഘം ഉ​​ട​​ൻ​ത​​ന്നെ എ​​ത്തി​​യ​​താ​​യി ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.