കെ​വി​ൻ വധം: ഷാ​നു​വി​ന്‍റെ അമ്മ പ്ര​തി​യ​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ
കെ​വി​ൻ വധം: ഷാ​നു​വി​ന്‍റെ അമ്മ  പ്ര​തി​യ​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ
Friday, June 22, 2018 2:49 AM IST
കൊ​​​ച്ചി: കെവിൻ വധക്കേ സിലെ മു​​​ഖ്യ​​​പ്ര​​​തി ഷാ​​​നു​​​വി​​​ന്‍റെ അ​​​മ്മ ര​​​ഹ്‌​​ന ചാ​​​ക്കോ​​​യെ പ്ര​​​തി​​​യാ​​​ക്കാ​​​ൻ ത​​​ക്ക തെ​​​ളി​​​വു​​​ക​​​ൾ ഇ​​​തേ​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​വ​​​രെ പ്ര​​​തി​​​യാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു ര​​​ഹ്‌​​ന ചാ​​​ക്കോ​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ലെ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. നീ​​​നു​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഷാ​​​നു​, അ​​ച്ഛ​​ൻ ചാ​​​ക്കോ​ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.


ര​​​ഹ്‌ന ഒ​​​ളി​​​വി​​​ലാ​​​ണെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഒ​​​ളി​​​വി​​​ല​​​ല്ലെ​​​ന്നും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യാ​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​മെ​​​ന്നും ര​​ഹ്‌നയുടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.