മീ​ഡി​യ അ​ക്കാ​ദ​മി മാ​ധ്യ​മ അ​വാ​ർ​ഡ്: എ​ൻ​ട്രി ക്ഷ​ണി​ച്ചു
Sunday, May 27, 2018 12:48 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2017ലെ ​​​മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് എ​​​ൻ​​​ട്രി ക്ഷ​​​ണി​​​ച്ചു.

2017 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച എ​​​ഡി​​​റ്റോ​​​റി​​​യ​​​ലി​​​നു​​​ള​​​ള വി.​ ​​ക​​​രു​​​ണാ​​​ക​​​ര​​​ൻ ന​​​ന്പ്യാ​​​ർ അ​​​വാ​​​ർ​​​ഡ്, മി​​​ക​​​ച്ച അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക​ റി​​​പ്പോ​​​ർ​​​ട്ടി​​​നു​​​ള്ള ചൊ​​​വ്വ​​​ര പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ അ​​​വാ​​​ർ​​​ഡ്, മി​​​ക​​​ച്ച പ്രാ​​​ദേ​​​ശി​​​ക ലേ​​​ഖ​​​ക​​​നു​​​ള​​​ള ഡോ.​ ​​മൂ​​​ർ​​​ക്ക​​​ന്നൂ​​​ർ നാ​​​രാ​​​യ​​​ണ​​​ൻ അ​​​വാ​​​ർ​​​ഡ്, മി​​​ക​​​ച്ച ഹ്യൂ​​​മ​​​ൻ ഇ​​​ന്‍റ​​​റ​​​സ്റ്റ് സ്റ്റോ​​​റി​​​ക്കു​​​ള​​​ള എ​​​ൻ.​​​എ​​​ൻ.​ സ​​​ത്യ​​​വ്ര​​​ത​​​ൻ അ​​​വാ​​​ർ​​​ഡ്, മി​​​ക​​​ച്ച ന്യൂ​​​സ് ഫോ​​​ട്ടോ​​​ഗ്ര​​ഫ​​​ർ​​​ക്കു​​​ള്ള അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ്, ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ രം​​​ഗ​​​ത്തെ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് എ​​​ൻ​​​ട്രി​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്ന​​​ത്.

റി​​​പ്പോ​​​ർ​​​ട്ടി​​​ൽ/​ ഫോ​​​ട്ടോ​​​യി​​​ൽ ലേ​​​ഖ​​​ക​​​ന്‍റെ/​ ഫോ​​​ട്ടോ​​​ഗ്ര​​ഫ​​​റു​​​ടെ പേ​​​ര് ചേ​​​ർ​​​ത്തി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മേ​​​ലാ​​​ധി​​​കാ​​​രി​​​യു​​​ടെ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്. ഒ​​​രാ​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്ന് എ​​​ൻ​​​ട്രി​​​ക​​​ൾ വ​​​രെ അ​​​യ​​​യ്ക്കാം. എ​​​ൻ​​​ട്രി​​​യു​​​ടെ ഒ​​​രു ഒ​​​റി​​​ജി​​​ന​​​ലും മൂ​​​ന്നു കോ​​​പ്പി​​​ക​​​ളും സ​​​ഹി​​​തം ജൂ​​​ണ്‍ എ​​​ട്ടി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി, കാ​​​ക്ക​​​നാ​​​ട്, കൊ​​​ച്ചി - 682 030 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. അ​​​യ​​​യ്ക്കു​​​ന്ന ക​​​വ​​​റി​​​നു​​​പു​​​റ​​​ത്ത് ഏ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു​​ള്ള എ​​​ൻ​​​ട്രി​​​യാ​​​ണ് എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. ഫോ​​​ട്ടോ​​​ക​​​ൾ 10- 8 വ​​​ലു​​​പ്പ​​​ത്തി​​​ലു​​​ള്ള പ്രി​​​ന്‍റു​​​ക​​​ൾ ത​​​ന്നെ ന​​​ൽ​​​ക​​​ണം.


2017ലെ ​​​ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​ള്ള അ​​​വാ​​​ർ​​​ഡി​​​ന് പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കും പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ക്കാം. ഏ​​​തു മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​തു പ്രോ​​​ഗ്രാ​​​മാ​​​ണ് ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വി​​​ലാ​​​സ​​​ത്തി​​​ലോ keralamediaacademy.gov @gmail. com എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലോ ശി​​​പാ​​​ർ​​​ശ അ​​​യ​​​യ്ക്കാം. ഫ​​​ല​​​ക​​​വും 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.