ഒരു കോടി രൂപ വിറ്റുവരവുള്ള വ്യാപാരികളുടെ ജിഎസ്ടി പരിശോധിക്കും: മന്ത്രി ഐസക്
Wednesday, March 21, 2018 1:37 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​രു കോ​​ടി രൂ​​പ​​യ്ക്കു​​മേ​​ൽ വി​​റ്റു​​വ​​ര​​വു​​ള്ള വ്യാ​​പാ​​രി​​ക​​ളു​​ടെ ജി​​എ​​സ്ടി റിട്ടേണു കൾ മാ​​ത്ര​​മേ പ​​രി​​ശോ​​ധി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്ന് മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്. ധ​​ന​​കാ​​ര്യ ബി​​ൽ ച​​ർ​​ച്ച​​യ്ക്ക് മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

അ​​ട​​യ്ക്കാ ക​​ർ​​ഷ​​ക​​രി​​ൽനി​​ന്ന് ജി​​എ​​സ്ടി പി​​രി​​ച്ച​​ത് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണ്. ഭൂ​​മി​​യു​​ടെ ന്യാ​​യ​​വി​​ല പ​​ത്തു​​ശ​​ത​​മാ​​നം വ​​ർ​​ധി​​പ്പി​​ച്ച​​ത് പി​​ൻ​​വ​​ലി​​ക്കി​​ല്ല. അ​​ടി​​സ്ഥാ​​ന വി​​ല നി​​ശ്ച​​യി​​ച്ച​​ത് ഭൂ​​മി​​യു​​ടെ യ​​ഥാ​​ർ​​ഥ വി​​ല​​യേ​​ക്കാ​​ൾ വ​​ള​​രെ കു​​റ​​വായതി നാ​​ലാ​​ണ് ന്യാ​​യ​​വി​​ല കു​​റ​​യ്ക്കാ​​ത്ത​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ല​​ഹ​​രിമ​​രു​​ന്നു കേ​​സ്: ശി​​ക്ഷ കൂ​​ട്ടാ​​ൻ കേ​​ന്ദ്ര​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു

ല​​ഹ​​രിമ​​രു​​ന്നു കേ​​സു​​ക​​ളി​​ൽ ശി​​ക്ഷ കൂ​​ട്ടാ​​ൻ കേ​​ന്ദ്ര​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി മ​​ന്ത്രി ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു. ധ​​നാ​​ഭ്യ​​ർ​​ഥ​​ന ച​​ർ​​ച്ച​​യ്ക്ക് മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.


പൊ​​തു​​ജ​​നാ​​ഭി​​പ്രാ​​യം​​കൂ​​ടി പ​​രി​​ഗ​​ണി​​ച്ച് സം​​സ്ഥാ​​ന തൊ​​ഴി​​ൽ ന​​യം പ്ര​​ഖ്യാ​​പി​​ക്കും. എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ശ​​ക്തി​​പ്പെ​​ടു​​ത്തി മി​​നി​​മം വേ​​ത​​നം എ​​ല്ലാ മേ​​ഖ​​ല​​യി​​ലും നി​​ശ്ച​​യി​​ക്കും. മി​​നി​​മം വേ​​ത​​നം 80 വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ബാ​​ധ​​ക​​മാ​​ക്കി. 22 എ​​ണ്ണ​​ത്തി​​ൽ വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കി. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ വേ​​ത​​നം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത് കോ​​ട​​തി സ്റ്റേ ​​ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ക്രീ​​മി​​ലെ​​യ​​ർ പ​​രി​​ധി എ​​ട്ടു​​ല​​ക്ഷം രൂ​​പ​​യാ​​ക്കും

പി​​ന്നോ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള സം​​വ​​ര​​ണം ല​​ഭി​​ക്കാ​​നു​​ള്ള ക്രീ​​മിലെ​​യ​​ർ പ​​രി​​ധി ആ​​റി​​ൽ നി​​ന്ന് എ​​ട്ടു​​ല​​ക്ഷം രൂ​​പ​​യാ​​ക്കി വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്ന് മ​​ന്ത്രി എ.​​കെ. ബാ​​ല​​ൻ പ​​റ​​ഞ്ഞു.

ധ​​നാ​​ഭ്യ​​ർ​​ഥ​​ന ച​​ർ​​ച്ച​​യി​​ൽ മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി എ​​സ് സി, ​​എ​​സ്ടി സം​​വ​​ര​​ണ സീ​​റ്റു​​ക​​ൾ നി​​ക​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.