അ​​വ​​കാ​​ശ നി​​ഷേ​​ധ​​ത്തി​​നെ​​തി​​രേ ശക്തമായ മു​​ന്ന​​റി​​യി​​പ്പുമായി ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ്
അ​​വ​​കാ​​ശ നി​​ഷേ​​ധ​​ത്തി​​നെ​​തി​​രേ ശക്തമായ മു​​ന്ന​​റി​​യി​​പ്പുമായി ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ്
Sunday, March 18, 2018 12:47 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു നി​​​​താ​​​​ന്ത ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ​​​​യു​​​​ള്ള പേ​​​​ാരാ​​​​ട്ടം വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​ പ​​​​ള്ളി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ സം​​​​സ്ഥാ​​​​നം ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​യ്യു​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​ദ്ദേ​​ഹം. നി​​​​സം​​​​ഗ​​​​ത വ​​​​ള​​​​രു​​​​ന്ന​​​​ത് അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടാ​​​​നും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ല്പി​​​​നെ ബാ​​​​ധി​​​​ക്കാ​​​​നു​​​​മി​​​​ട​​​​യാ​​​​കും. കേ​​​​ര​​​​ള​​​​വും കേ​​​​ന്ദ്ര​​​​വും ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു കാ​​​​ര്യ​​​​മാ​​​​യ വി​​​​ല​​ ക​​​​ല്പി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

സീ​​​​റോ​​ മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​ത്തി. ​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​രം​​​​ഗ​​​​ത്തു ന​​​​ട​​​​മാ​​​​ടു​​​​ന്ന നീ​​​​തി​​​​നി​​​​ഷേ​​​​ധം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​വു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യും ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ആ​​​​മു​​​​ഖ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ആ​​​​തു​​​​ര, വി​​​​ദ്യാ​​​​ഭ്യാ​​​​സ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യെ ഇ​​​​ന്ന് അ​​​​ക​​​​റ്റി നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മാ​​​​ർ താ​​​​ഴ​​​​ത്ത് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ത​​​​ല​​​​മു​​​​റ​​​​ക​​​​ളെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന വ​​​​ലി​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​ള്ള​​​​തെ​​​​ന്നും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​വി​​​​യും കെ​​​​ട്ടു​​​​റ​​​​പ്പും നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു.


ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ലു പ​​​​താ​​​​ലി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​ വ​​​​ഹി​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​താ കോ​​​​ർ​​പ​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ഫാ.​​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖ​​​​ത്ത്, ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​സ് ക​​​​രി​​​​വേ​​​​ലി​​​​ക്ക​​​​ൽ, അ​​​​തി​​​​രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ടോ​​​​ണി ചെ​​​​ത്തി​​​​പ്പു​​​​ഴ, സം​​​​സ്ഥാ​​​​ന ട്ര​​​​ഷ​​​​റ​​​​ർ ജോ​​​​സ് ആ​​​​ന്‍റ​​​​ണി, ഗി​​​​ൽ​​​​ഡ് അ​​​​തി​​​​രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് ടോ​​​​മി ജാ​​​​സ​​​​ഫ്, ടീ​​​​ച്ചേഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ സാ​​​​ബു മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ കോ​​​​ർ​​​​പറേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​ന്ന ഫാ.​​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖ​​​​ത്തി​​​​നു യോ​​​​ഗ​​​​ത്തി​​​​ൽ യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ന​​​​ൽ​​​​കി.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി എ​​​​സ്ബി കോ​​​​ള​​​​ജ് അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ​​നി​​​​ന്നു സ​​​​മ്മേ​​​​ള​​​​ന​​​​ന​​​​ഗ​​​​രി​​​​യാ​​​​യ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി അ​​​​ങ്ക​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു അ​​​​ധ്യാ​​​​പ​​​​ക​​​​ർ അ​​​​ണി​​​​നി​​​​ര​​​​ന്ന അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ റാ​​​​ലി ന​​​​ട​​​​ന്നു. കെ​​​​സി​​​​എ​​​​സ്എ​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്‌ടറും അ​​​​സി​​​​സ്റ്റ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​റു​​​​മാ​​​​യ ഫാ.​​​​മാ​​​​ത്യു വാ​​​​രു​​​​വേ​​​​ലി​​​​ൽ റാ​​​​ലി ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് അ​​​​യ്യാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​ധ്യാ​​​​പ​​​​ക​​​​ർ റാ​​​​ലി​​​​യി​​​​ലും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.