രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാർച്ച് 23ന്
Sunday, February 25, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വിൽ രാ​​​ജ്യ​​​സ​​​ഭയിലേക്കുള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​ർ​​​ച്ച് 23നു ​​​ന​​​ട​​​ക്കും. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ നി​​​യ​​​മ​​​സ​​​ഭാ ഹാ​​​ളി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ക.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ക​​​ക്ഷി​​​നി​​​ല അ​​​നു​​​സ​​​രി​​​ച്ച് എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി​​​യാ​​​കും രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​കു​​​ക. യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി​​​യാ​​​യി 2016 ഏ​​​പ്രി​​​ലി​​​ലാ​​​ണ് എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു ജെ​​​ഡി-​​​യു, യു​​​ഡി​​​എ​​​ഫ് വി​​​ട്ടി​​​രു​​​ന്നു. ജെ​​​ഡി​​​യു എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ൽ ജെ​​​ഡി​​​യു​​​വി​​​നു​​ത​​​ന്നെ രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു ന​​​ൽ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത.


എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വി​​​ൽ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് 2022 ഏ​​​പ്രി​​​ൽ വ​​​രെ​​​യാ​​​ണു കാ​​​ലാ​​​വ​​​ധി. 23നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു വോ​​​ട്ടെ​​​ണ്ണ​​​ൽ തു​​​ട​​​ങ്ങും. അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ഫ​​​ലം അ​​​റി​​​യാ​​​നാ​​​കും.

വി​​​ജ്ഞാ​​​പ​​​നം മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നു പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. 12നാ​​​ണു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി. 13നു ​​​നാ​​​മനി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കും. പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.