നീതിനിഷേധം അംഗീകരിക്കാനാവില്ല: ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ്
Monday, February 19, 2018 1:43 AM IST
കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യും ഓ​​​ർ​​​ത്തോ​​​ഡ​​​ക്സ് സ​​​ഭ​​​യും ത​​​മ്മി​​​ൽ യോ​​​ജി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്കു​​​ക അ​​​സാ​​​ധ്യ​​​മാ​​​ണെ​​​ന്ന് എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​പ്പോ​​​ലെ പി​​​രി​​​യു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഇ​​​രു​​​വ​​​ർ​​​ക്കും മു​​​ന്പി​​​ലു​​​ണ്ട്. ഇ​​​തി​​​നു​​​ള്ള ആ​​​ർ​​​ജ​​​വം ഓ​​​ർ​​​ത്തോ​​​ഡ​​​ക്സ് സ​​​ഭ കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ പാ​​​ത്രി​​​യ​​​ർ​​​ക്കാ ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന വി​​​ശ്വാ​​​സ പ്ര​​​ഖ്യാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ച​​​പ്പോ​​​ഴാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്.

വി​​​ശ്വാ​​​സി​​​ക​​​ൾ കൈ​​യ​​​ടി​​​ച്ചാ​​​ണ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ വാ​​​ക്കു​​​ക​​​ളെ സ്വാ​​​ഗ​​​തം ചെ​​​യ്ത​​​ത്. മ​​​ര​​​ണാ​​​ന​​​ന്ത​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ലെ​​​ങ്കി​​​ലും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​പ്പോ​​​ലെ പെ​​​രു​​​മാ​​​റാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​​​റ​​​ഞ്ഞു. കോ​​​ട​​​തി​​വി​​​ധി​​​യു​​​ടെ മ​​​റ​​​വി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം വ​​​രു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. സ​​​ഭ​​​യു​​​ടെ വി​​​ശ്വാ​​​സ​​​വും സ​​​ഭാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ജീ​​​വ​​​ൻ ത്യ​​​ജി​​​ക്കാ​​​നും ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. കോ​​​ട​​​തി​​വി​​​ധി​​​യു​​​ടെ പേ​​രി​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ സ്വ​​​ന്തം പ​​​ള്ളി​​​ക​​​ളി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.