ലോ​റി​യി​ടി​ച്ച് കാൽനടയാത്രക്കാരൻ മ​രി​ച്ചു
ലോ​റി​യി​ടി​ച്ച് കാൽനടയാത്രക്കാരൻ  മ​രി​ച്ചു
Thursday, December 14, 2017 2:35 PM IST
മുണ്ട​ക്ക​യം: പി​ന്നോ​ട്ട് ക​യ​റ്റം ക​യ​റി വ​ന്ന ലോ​റി​യി​ടി​ച്ച് വ​ഴി​യാ​ത്രി​ക​ൻ മ​രി​ച്ചു. കോ​സ​ഡി പ്ലാ​പ്പ​ള്ളി മാ​ത്യു (കൊ​ച്ചേ​ട്ട​ൻ–87) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30നു ​കോ​സ​ഡി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള വ​നി​താ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​വാ​ൻ ക​ല്ലു​മാ​യി എ​ത്തി​യ ലോ​റി​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​രു​ന്നി​നാ​യി പോ​വു​ക​യാ​യി​രു​ന്നു കൊ​ച്ചേ​ട്ട​നെ ഇ​ടി​ച്ചിടുകയും ത​ല​യി​ലൂ​ടെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി.മ​ക്ക​ൾ: മൈ​ക്കി​ൾ, ആ​ലീ​സ്, ലി​ല്ലി, എ​ൽ​സി, സ​ണ്ണി, ബി​ന്നി, ജോ​ഷി, ജോ​മോ​ൾ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ജോ​ർ​ജ്കു​ട്ടി, ജോ​സ്, ജോ​സ​ഫ്, ജെ​സി, ബി​ൻ​സി, വി​ൻ​സി, സാ​വി​യോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.