ഓഖി: ഉ​​​ദ്യോ​​​ഗ​​​സ്ഥ വീ​​​ഴ്ച​​​യ്ക്കെ​​​തി​​​രേ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ
Sunday, December 10, 2017 3:24 PM IST
തിരുവനന്തപുരം: ഓ​​​ഖി ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല വീ​​​ഴ്ച​​​യ്ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. ജീ​​​വി​​​ക്കാ​​​നു​​​ള്ള മ​​​നു​​​ഷ്യ​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ത്തി​​​ന്മേ​​​ലു​​​ള്ള ലം​​​ഘ​​​ന​​​മാ​​​ണ് ഇ​​​വി​​​ടെ ന​​​ട​​​ന്ന​​​തെ​​​ന്നു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് ഇ​​​ന്ന​​​ലെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

അതിനിടെ, ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന വ​​​ഴി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തി​​​രി​​​ച്ച​​​റി​​​ഞ്ഞ അ​​​ടി​​​മ​​​ല​​​ത്തു​​​റ ഷി​​​ബു​​​ഹൗ​​​സി​​​ൽ ദേ​​​വ​​​ദാ​​​സി​​​ന്‍റെ മ​​​ക​​​ൻ സേ​​​സി​​​ലി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ബ​​​ന്ധു​​​ക്ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​നി എ​​​ട്ടു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള​​​ത്. 101 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.