റിമാൻഡിലായ കഞ്ചാവ് കേസ് പ്രതികൾ ജയിൽ ചാടി
റിമാൻഡിലായ കഞ്ചാവ് കേസ് പ്രതികൾ ജയിൽ ചാടി
Tuesday, August 22, 2017 12:04 PM IST
പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വ് കേ​സി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ജ​യി​ൽ ചാ​ടി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ജ​യ​ദേ​വ്, സാ​ഹു ഗോ​പാ​ൽ ദാ​സ് എ​ന്നി​വ​രാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കും ര​ണ്ടി​നു​മി​ട​യ്ക്കാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ വ​നി​താ സെ​ല്ലി​ലാ​ണ് ഇ​വ​രെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. സെ​ല്ലി​നോ​ടു ചേ​ർ​ന്ന ടോ​യ്‌​ല​റ്റി​ന്‍റെ വെ​ന്‍റി​ലേ​ഷ​നും മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടും പൊ​ളി​ച്ചു ജ​യി​ലി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ മ​തി​ൽ ചാ​ടി​യാ​ണു പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ടോ​യ്‌​ല​റ്റി​ൽ ക​യ​റി വാ​തി​ൽ കു​റ്റി​യി​ട്ടു ടാ​പ്പി​ലെ വെ​ള​ളം തു​റ​ന്നു വി​ട്ട​തി​നാ​ൽ വെ​ന്‍റി​ലേ​ഷ​നും ഓ​ടും പൊ​ളി​ക്കു​ന്ന​തു സ​ഹ​ത​ട​വു​കാ​ർ​ക്കു കേ​ൾ​ക്കാ​നാ​യി​ല്ല. മൊ​ത്തം 19 പു​രു​ഷ ത​ട​വു​കാ​രാ​ണു സെ​ല്ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​തി​ലി​ൽ​നി​ന്നു പു​റ​ത്തെ സ്ഥ​ല​ത്തേ​ക്ക് ഒ​രാ​ൾ താ​ഴ്ച മാ​ത്ര​മേ​യു​ള്ളൂ, ഇ​തു പ്ര​തി​ക​ൾ​ക്കു ചാ​ടാ​ൻ സ​ഹാ​യ​ക​മാ​യി. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പ​ത്ത​നം​തി​ട്ട സി​ഐ ടി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ടീ​മു​ക​ളാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജ​യി​ലി​നു പു​റ​ത്തേ​ക്കു​ള​ള സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള​ള കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ജ​യി​ൽ ഡി​ഐ​ജി ബി. ​പ്ര​ദീ​പ് ജി​ല്ലാ ജ​യി​ൽ സ​ന്ദ​ർ​ശി​ച്ചു.


വി​ല്പ​ന​യ്ക്കു സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് റാ​ന്നി റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ജൂ​ലൈ 20ന് ​പി​ടി​കൂ​ടി​യ​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​രു​ടെ റാ​ന്നി​യി​ലെ താ​മ​സ സ്ഥ​ല​ത്തു പു​ല​ർ​ച്ചെ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണു പി​ടി​യി​ലാ​യ​ത്. 21നാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.