റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് റോഡുകൾ നവീകരിക്കും: മന്ത്രി
റബറും പ്ലാസ്റ്റിക്കും  ഉപയോഗിച്ച് റോഡുകൾ നവീകരിക്കും: മന്ത്രി
Saturday, May 27, 2017 6:08 PM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് റ​ബ​റൈ​സ്ഡ് ടാ​റിം​ഗ് കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. കോ​ട്ട​യ​ത്തി​നു സ​മീ​പം അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. റ​ബ​റി​നൊ​പ്പം പ്ലാ​സ്റ്റി​ക്കും ടാ​റിം​ഗി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ്ലാ​സ്റ്റി​ക്ക് ഈ ​ആ​വ​ശ്യ​ത്തി​ന് വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മെ​ന്ന വ​ലി​യ പ്ര​ശ്ന​വും ഒ​ര​ള​വു​വ​രെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും. അ​തു​പോ​ലെ ത​ന്നെ റോ​ഡു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെന്നും റോ​ഡു നി​ർ​മാ​ണ​ത്തി​നും അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കും വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള യ​ന്ത്ര സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി എ​ടു​ത്തു ക​ഴി​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ഓ​ണ്‍-​ലൈ​ൻ സ്റ്റാ​ന്പിം​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.