എം​ജി​ വാഴ്സിറ്റി ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ഓ​ണ്‍ലൈ​നാ​ക്കു​ന്നു
Friday, April 28, 2017 2:10 PM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല മേ​യ് മാ​സ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പി​ജി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ചോ​ദ്യ​പേ​പ്പ​റു​ക​ൾ ഓ​ണ്‍ലൈ​നാ​യി കോ​ള​ജു​ക​ളി​ലെ​ത്തി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും, പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ​യ്ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നും, ഫീ​സും ഒ​ണ്‍ലൈ​നാ​യി​ത​ന്നെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​നാ​യി mgu.ac.in എ​ന്ന സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലാ അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് എ​ക്സാ​മി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ജി​സ്ട്രേ​ഷ​നും ഫീ​സും ഓ​രോ പ്രോ​ഗ്രാം (programme wise) ത​ല​ത്തി​ലാ​ണ് ഓ​ണ്‍ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​നും ഫീ​സും വി​ജ​യ​ക​ര​മാ​യി ഓ​ണ്‍ലൈ​നി​ൽ സ​മ​ർ​പ്പി​ച്ചു​ക​ഴി​യു​ന്പോ​ൾ നോ​മി​ന​ൽ റോ​ളും ഹാ​ൾ​ടി​ക്ക​റ്റും ഡൗ​ണ്‍ലോ​ഡു ചെ​യ്തെ​ടു​ക്കാ​വു​ന്ന​താ​ണ്. കോ​ള​ജി​ലെ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മേ ഇ​പ്പോ​ൾ ഇ​പ്ര​കാ​രം ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. വീ​ണ്ടു​മെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​ല​വി​ലു​ള്ള ന​ട​പ​ടി ക്ര​മ​മ​നു​സ​രി​ച്ചു​ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ഓ​ണ്‍ലൈ​നാ​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ 40 മി​നി​റ്റ് മു​ന്പേ പ​രീ​ക്ഷാ​ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.