പോ​പ്പു​ല​ർ കാ​ർ റാ​ലി വീ​ണ്ടും; ഫ്ളാ​ഗ് ഓ​ഫ് 13നു കൊച്ചിയിൽ
Wednesday, April 19, 2017 2:24 PM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ർ കാ​​​ർ റാ​​​ലി ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു​​ശേ​​​ഷംവീ​​ണ്ടും ആ​​രം​​ഭി​​ക്കു​​ന്നു. മേ​​യ് 13നു ​​​മ​​​റൈ​​​ൻ​​​ഡ്രൈ​​​വ് മൈ​​​താ​​​ന​​​ത്ത് മ​​​ത്സ​​​രം ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​യ്യും. കു​​​റ്റൂ​​​ക്കാ​​​ര​​​ൻ ഗ്രൂ​​​പ്പ് പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് ന​​​ട​​​ത്തു​​​ന്ന റാ​​​ലി​​​യു​​​ടെ സ​​​ഹ​​​സം​​​ഘാ​​​ട​​​ക​​​ർ സ​​​തേ​​​ണ്‍ അ​​​ഡ്വ​​​ഞ്ചേ​​​ഴ്സ് ആ​​​ൻ​​​ഡ് മോ​​​ട്ടോ​​​ർ സ്പോ​​​ർ​​​ട്സ് (സാം) ​​​ആ​​​ണ്. ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച റേ​​​സ് ഡ്രൈ​​​വ​​​ർ​​​മാ​​​ർ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

പോ​​​പ്പു​​​ല​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ഈ ​​​കാ​​​ർ റാ​​​ലി 21 വ​​​ർ​​​ഷ​​​ത്തോ​​​ളം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ന്നി​​​രു​​​ന്നു. കു​​​റ​​​ച്ചു​​വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ റാ​​​ലി മു​​ട​​ങ്ങി. ഇ​​​ത്ത​​​വ​​​ണ നാ​​​ലു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മേ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ള്ളൂ. 14നു ​​​മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ ത​​​ന്നെ​​​യാ​​​ണ് സ​​​മ്മാ​​​ന​​​ദാ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തും. റാ​​​ലി​​​യു​​​ടെ റൂ​​​ട്ട് ഇ​​​തു​​വ​​​രെ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ല. പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചെ​​​ങ്കി​​​ലും അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​നു​​​ള്ള വി​​​ഷ​​​മ​​​മാ​​​ണ് റൂ​​​ട്ട് നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ൽ ത​​​ട​​​സ​​​മാ​​​യി നി​​​ല്ക്കു​​​ന്ന​​​ത്.


പോ​​​പ്പു​​​ല​​​ർ റാ​​​ലി 2017 എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യും ഫേ​​​സ് ബു​​​ക്ക് ഇ​​​വ​​​ന്‍റി​​​ലൂ​​​ടെ​​​യും റാ​​​ലി സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​ഭി​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍ കെ. ​​​പോ​​​ൾ, മേ​​​ഘ ഏ​​​ബ്ര​​​ഹാം, ഡോ. ​​​ബി​​​ക്കു ബാ​​​ബു, നൗ​​​ഫ​​​ൽ സ​​​യീ​​​ദ്, ബോ​​​ണി തോ​​​മ​​​സ്, ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ്, മി​​​ല​​​ൻ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.