കേ​ര​ളം സ​മ്മാ​നി​ച്ച​തു പു​ത്ത​ൻ അ​നു​ഭ​വം: ഇ​റോം
കേ​ര​ളം സ​മ്മാ​നി​ച്ച​തു പു​ത്ത​ൻ അ​നു​ഭ​വം: ഇ​റോം
Monday, March 20, 2017 2:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ത​​​നി​​​ക്കു മ​​​ല​​​യാ​​​ളി​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ച​​​തു പു​​​ത്ത​​​ൻ അ​​​നു​​​ഭ​​​വ​​​മെ​​​ന്നു ഇ​​​റോം ഷ​​​ർ​​​മി​​​ള. കേ​​​സ​​​രി സ്മാ​​​ര​​​ക ട്ര​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മു​​​ഖാ​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് മ​​​ണി​​​പ്പൂ​​​രി​​​ന്‍റെ ഉ​​​രു​​​ക്കു​​​വ​​​നി​​​ത​​​യെ​​​ന്ന​​​റ​​​യ​​​പ്പെ​​​ടു​​​ന്ന ഇ​​​റോം ഇ​​​ങ്ങ​​​നെ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.

മ​​​ണി​​​പ്പൂ​​​രി​​​ൽ പ​​​ണ​​​വും ശ​​​ക്തി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യും കോ​​​ണ്‍​ഗ്ര​​​സും രാ​​ഷ്‌​​ട്രീ​​യ നേ​​​ട്ടം ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ഏ​​​റെ രാ​​ഷ്‌​​ട്രീ​​യ പ്ര​​​ബു​​​ദ്ധ​​​ത ഉ​​​ള്ള​​​വ​​​രാ​​​ണെ​​​ന്നും ഇ​​​റോം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. താ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച രാ​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി നി​​​ല​​​നി​​​ല്ക്കു​​​മെ​​​ന്നും എ​​​ന്നാ​​​ൽ, താ​​​ൻ രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലേ​​​യ്ക്ക് ഇ​​​നി ഇ​​​ല്ലെ​​​ന്നും ഇ​​​റോം പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള​​​ള​​​വ​​​രെ ഇ​​​റോം ഇ​​​ന്ന​​​ലെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.