കൊച്ചി: കെസിവൈഎം സംസ്ഥാന പ്രസിഡന്റായി മാവേലിക്കര രൂപതാംഗം പ്രദീപ് മാത്യു നല്ലില തെരഞ്ഞെടുക്കപ്പെട്ടു. കോട്ടപ്പുറം രൂപതാംഗം പോൾ ജോസ് ആണ് ജനറൽ സെക്രട്ടറി.
ബിബിൻ ചെമ്പക്കര (മാനന്തവാടി), നീതു ജോസഫ് വെട്ടിക്കുളങ്ങര (താമരശേരി)-വൈസ് പ്രസിഡന്റുമാർ, രേഷ്മ കുരിയാക്കോസ് (മൂവാറ്റുപുഴ), ജിഫിൻ സാം(പത്തനംതിട്ട), റോബിൻസ് വടക്കേൽ (കാഞ്ഞിരപ്പള്ളി), നീതു എം. മാത്യു (കൊല്ലം)-സെക്രട്ടറിമാർ,പി.കെ. ബിനോയി (കൊച്ചി)- ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ. ആലുവ നിവേദിത സെന്ററിൽ നടന്ന സെനറ്റ് സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിജോ ഇലന്തൂർ അധ്യക്ഷത വഹിച്ചു.
ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡോ.വിൻസന്റ് സാമുവേൽ, അൻവർ സാദത്ത് എംഎൽഎ, ഡയറക്ടർ ഫാ.മാത്യു ജേക്കബ് തിരുവാലിൽ, ജന. സെക്രട്ടറി വിൻസെന്റ് മണ്ണിത്തോട്ടം, ഡീന പീറ്റർ, ഇമ്മാനുവേൽ മൈക്കിൾ, ടെസി തെരേസ്, സിജി വർഗീസ്, ജസ്റ്റിൻ, ഫാ.ബൈജു വടക്കുംചേരി, ടിജോ പടയാട്ടിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിൽ കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ജോസഫ് മാർ തോമസ്, ബിഷപ്പുമാരായ വിൻെ സന്റ് മാർ പൗലോസ്, മാർ തോമസ് ചക്യത്ത്, ഡോ. ആർ. ക്രിസ്തുദാസ് എന്നിവർ സംബന്ധിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.