പി.വിശ്വംഭരനെ അനുസ്മരിച്ചു കെ.എം.മാണി
Friday, December 9, 2016 3:45 PM IST
കോട്ടയം: സോഷ്യലിസ്റ്റ് നേതാവും മുൻ എംപിയുമായ പി.വിശ്വംഭരന്റെ വിയോഗത്തിൽ കെ.എം. മാണി എംഎൽഎ അനുശോചിച്ചു. സത്യസന്ധനും നിർഭയനുമായ ഒരു നേതാവിനെയാണു കേരളത്തിനു നഷ്‌ടമായതെന്ന് അദ്ദേഹം പറഞ്ഞു.

തലസ്‌ഥാനത്തെ പ്രമുഖ പത്രപ്രവർത്തകരായിരുന്ന കെ.സി. സെബാസ്റ്റ്യൻ, കെ.ആർ.രവി, കെ.സി.ജോൺ എന്നിവർക്കൊപ്പം പി.വിശ്വംഭരനും താനും തിരുവനന്തപുരം ട്യൂട്ടേഴ്സ് ലൈനിൽ ഉണ്ടായിരുന്ന ദീപിക ഓഫീസിൽ എന്നും ഒത്തുകൂടാറുണ്ടായിരുന്നതായി മാണി ഓർമിച്ചു. രാഷ്ട്രീയ ചർച്ചയും തമാശകളുമൊക്കെയായി പി.വിശ്വംഭരൻ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.