എസ്.എൻ. സ്വാമി ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റ്
എസ്.എൻ. സ്വാമി ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റ്
Friday, December 9, 2016 3:45 PM IST
കൊച്ചി: ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) റൈറ്റേഴ്സ് യൂണിയൻ 2017–18 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.എൻ. സ്വാമി പ്രസിഡന്റായും എ.കെ. സാജൻ ജനറൽ സെക്രട്ടറിയായും ബാബു പള്ളാശേരി ട്രഷററായും ഏകക ണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. 21 അംഗകമ്മിറ്റിയിൽ ഉദയ് കൃഷ്ണ, ബെന്നി പി. നായരമ്പലം, (വൈസ് പ്രസിഡന്റുമാർ), സിബി കെ. തോമസ്, ആർ. ഉണ്ണി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു. ബാലചന്ദ്രമേനോൻ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവർക്കു പരമവിശി ഷ്‌ടാംഗത്വം നൽകി ആദരിച്ചു. 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയേയും ചടങ്ങിൽ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.