രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നാടൻകലാരൂപങ്ങളും
രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നാടൻകലാരൂപങ്ങളും
Sunday, December 4, 2016 1:15 PM IST
തിരുവനന്തപുരം: വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ നാടൻ കലാരൂപങ്ങൾക്കു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അരങ്ങൊരുങ്ങും. 10 മുതൽ 15 വരെ വൈകുന്നേരം 7.30 മുതൽ ടാഗോർ തിയറ്ററിലാണ് പരിപാടികൾ.

നാടൻപാട്ടുകൾ, ഗോത്രത്തങ്ങൾ, മുടിയേറ്റ്, ചവിട്ടുനാടകം, തോൽപ്പാവക്കൂത്ത്, അറബനമുട്ട് എന്നിവയാണ് അരങ്ങിലെത്തുന്ന കലാരൂപങ്ങൾ.

10ന് രസ ബാൻഡിന്റെ സംഗീതവിരുന്നോടെയാണു പരിപാടികൾക്കു തുടക്കമാകുക. നാടൻപാട്ടും പാശ്ചാത്യസംഗീതവും സമന്വയിപ്പിക്കുന്ന ഈ സംഗീതവിരുന്നിന് രശ്മി സതീഷ് നേതൃത്വം നൽകും. 11ന് വയലിൽ ഗ്രൂപ്പിന്റെ മുളകൊണ്ടുള്ള വാദ്യമേളം അരങ്ങേറും. വിനോദ് നമ്പ്യാർ നേതൃത്വം നൽകുന്ന ഈ സംഗീതപരിപാടിയിൽ നിരവധി സ്ത്രീകളും പുരുഷന്മാരും ഒത്തുചേരും. തുടർന്ന് നാടൻപാട്ടിനെ ജനകീയമാക്കിയ കുട്ടപ്പൻ വേദിയിലെത്തും.

12ന് മൊയ്തു തിരുവത്ര നയിക്കുന്ന അറബനമുട്ടും തുടർന്ന് വയനാട്ടിലെ ഇരുളർ സമുദായത്തിന്റെ ഇരുളത്തവും അരങ്ങേറും. അട്ടപ്പാടിയിലെ പഴനിസ്വാമിയാണ് ഇരുളത്തത്തിന് നേതൃത്വം നൽകുന്നത്. 13ന് മധ്യതിരുവിതാംകൂറിന്റെ തനത് കലാരൂപമായ മുടിയേറ്റ് നടക്കും.

14ന് അജിത്കുമാറും സംഘവും അവതരിപ്പിക്കുന്ന ചവിട്ട് നാടകം അരങ്ങിലെത്തും. രാമായണചരിതത്തെ ദൃശ്യവത്കരിക്കുന്ന തോൽപ്പാവക്കൂത്തോടെയാണ് ഡിസംബർ 15ന് നാടൻകലകളുടെ അവതരണം സമാപിക്കുന്നത്.

പാസ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കുള്ള പാസ് വിതരണം നാളെ ആരംഭിക്കും. നാളെ രാവിലെ 11ന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ, നടി മഞ്ജു വാര്യർ എന്നിവർ പങ്കെടുക്കും. തുടർന്ന് മഞ്ജു വാര്യർ ഭിന്നലിംഗക്കാരുടെ പ്രതിനിധി ശീതൾ ശ്യാമിന് ആദ്യപാസ് നൽകും. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ തുടങ്ങിയവർ പങ്കെടുക്കും. 15,527 പേരാണ് മേളയ്ക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 11,500 പേർ പണമടച്ചു. ഡെലിഗേറ്റുകൾക്കുള്ള പാസും ഫെസ്റ്റിവൽ കിറ്റും നാളെ മുതൽ ടാഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെല്ലിൽ നിന്നു വിതരണം ചെയ്യുമെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു.


ചലച്ചിത്രമേളയിൽ സെൻസർഷിപ്പ് ചർച്ചയാകും

തിരുവനന്തപുരം: കലാസൃഷ്‌ടികളുടെ സെൻസർഷിപ്പ് സംബന്ധിച്ച് ചൂടുപിടിച്ച ചർച്ചകളും വാദപ്രതിവാദങ്ങളും സജീവമാകുമ്പോൾ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സെൻസർഷിപ്പ് ചർച്ചയ്ക്ക് വിഷയമാകും.

നല്ല സിനിമകളുടെ സഹയാത്രികനായിരുന്ന പി.കെ. നായരുടെ പേരിൽ സംഘടിപ്പിക്കുന്ന സെമിനാർ ഈ മാസം 11ന് രാവിലെ 11ന് ഹോട്ടൽ അപ്പോളോ ഡിമോറയിലാണ് നടക്കുന്നത്. ഇന്ത്യയിലെ സെൻസർഷിപ്പ് നിയമങ്ങളിലെ മാറ്റങ്ങൾ തയാറാക്കിയ സമിതിയുടെ ചെയർമാൻ ശ്യാം ബെനഗലാണ് സെമിനാറിലെ മുഖ്യപ്രഭാഷകൻ.

സെൻസർ ബോർഡ് മുൻ സിഇഒ പങ്കജ ഠാക്കൂർ, സെൻസർ ബോർഡ് മുൻ അംഗം അൻജും രാജബലി, ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ, സംവിധായകരായ ദീപ ധൻരാജ്, ബി. ഉണ്ണികൃഷ്ണൻ, ജയൻ ചെറിയാൻ, സിനിമാ നിരൂപകൻ വി.സി. ഹാരിസ് എന്നിവർ പങ്കെടുക്കും. ഡോ. സി.എസ്. വെങ്കിടേശ്വരൻ മോഡറേറ്റർ ആകും. ഇതുൾപ്പെടെ മൂന്ന് സെമിനാറുകളാണ് ചലച്ചിത്രമേളയിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.