ചരക്കു സേവന നികുതി സംസ്‌ഥാനതല ശില്പശാല നാളെ
Friday, October 28, 2016 1:34 PM IST
ആലപ്പുഴ: ടാക്സ് കൺസൾട്ടന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സംസ്‌ഥാനതല ശില്പശാല നാളെ ആലപ്പുഴയിൽ നടക്കും. രാവിലെ പത്തരയ്ക്ക് ഹോട്ടൽ റമദയിൽ നടക്കുന്ന പരിപാടി ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്‌ഥാന പ്രസിഡന്റ് എ.എൻ. പുരം ശിവകുമാർ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണവും നടത്തും. നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സഷൻ ഡയറക്ടർ ഡോ. ഡി. നാരായണ, രജിസ്ട്രാർ ഡോ. തോമസ് ജോസഫ് തൂങ്കുഴി, കെ. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.


ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകരായ എൽ. അനിതകുമാരി, എം.എൽ പോൾ, ജെന്നി തെക്കേക്കര എന്നിവർ ക്ലാസുകൾ നയിക്കും. ചടങ്ങിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ നടപ്പാക്കിയ ഡിപ്ലോമ കോഴ്സ് പാസായവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ വ്യക്‌തമാക്കി.

സംസ്‌ഥാനത്തെ വിവിധ നികുതി സാങ്കേതിക സ്‌ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും ശില്പശാലയിൽ പങ്കെടുക്കും. 200 പ്രതിനിധികളാണ് ശില്പശാലയിലുണ്ടാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.