സിബിഐക്കെതിരേ വിജിലൻസ് കോടതിയിൽ എഫ്ഐആർ
Wednesday, October 26, 2016 12:15 PM IST
മൂവാറ്റുപുഴ: പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള ഗസ്റ്റ് ഹൗസുകളിൽ കേസന്വേഷണത്തിന്റെ പേരിൽ സിബിഐ ഉദ്യോഗസ്‌ഥർ താമസിച്ച വകയിൽ സംസ്‌ഥാന സർക്കാരിനു വാടകയിനത്തിൽ പത്തു കോടിയുടെ നഷ്ടം വരുത്തിയതിനു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സിബിഐക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തു. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഒക്ടോബർ 20ന് വിജിലൻസ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് എറണാകുളം വിജിലൻസ് സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിബിഐ കൊച്ചിയൂണിറ്റ് എസ്പി, എറണാകുളം മുൻ ജില്ലാ കളക്ടർ, തിരുവനന്തപുരം പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എൻജിനിയർ, പിഡബ്ല്യുഡി എറണാകുളം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്കെതിരെയാണു വിജിലൻസ് കേസ് എടുത്തത്. എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.