മൂന്നാർ മാരത്തൺ ജനുവരി 28ന്
Saturday, October 22, 2016 11:43 AM IST
കൊച്ചി: സാഹസിക ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിനായി പ്രവർത്തിക്കുന്ന കെസ്ട്രൽ അഡ്വഞ്ചേഴ്സ് സംഘടിപ്പിക്കുന്ന മൂന്നാർ മാരത്തൺ ജനുവരി 28ന് മൂന്നാറിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സമുദ്രനിരപ്പിൽനിന്ന് 1,600 മീറ്റർ ഉയരമുള്ള പ്രദേശത്താണു മാരത്തൺ. ഇത്രയും ഉയരത്തിൽ കേരളത്തിൽ നടക്കുന്ന ആദ്യത്തെ മാരത്തൺ ആയിരിക്കുമിതെന്നു റേസ് ഡയറക്ടർ സെന്തിൽ കുമാർ പറഞ്ഞു.

രാജ്യാന്തര താരങ്ങളോടൊപ്പം സ്വദേശികളായ ദീർഘദൂര ഓട്ടക്കാരും പങ്കെടുക്കുന്ന മാരത്തണിൽനിന്നുള്ള വരുമാനം കായിക വിദ്യാർഥികളുടെ പരിശീലനത്തിനായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നാലു വിഭാഗങ്ങളിലായാണു മത്സരം.


ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള റൺ ഫോർ ഫൺ വിഭാഗത്തിൽ സാധരണക്കാർക്കും പങ്കെടുക്കാം. അൾട്രാ മാരത്തൺ 72 കിലോ മീറ്റർ ദൈർഘ്യത്തിലുള്ളതാണ്. വിജയികൾക്കു കാഷ് പ്രൈസും മെഡലും സർട്ടിഫിക്കറ്റുകളും നൽകും. ആരോഗ്യമുള്ള ജീവിതത്തിനു കായികക്ഷമത അത്യാവശ്യമാണെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം. 2000ത്തിലധികം പേർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ബെർണാഡ് റോബിൻ, ഡെറിൻ ജോൺസൺ എന്നിവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.