കൊലപാതക രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കുന്നവരെ ഒറ്റപ്പെടുത്തണം: മോൻസ്
കൊലപാതക രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കുന്നവരെ ഒറ്റപ്പെടുത്തണം: മോൻസ്
Wednesday, October 19, 2016 1:30 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് കൊലപാതക രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയകക്ഷികളെ ഒറ്റപ്പെടുത്താൻ സമൂഹം തയാറാകണമെന്നും സംസ്‌ഥാനത്ത് വർധിച്ചുവരുന്ന അക്രമ പരമ്പരകൾക്ക് അറുതിവരുത്താൻ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും കേരള കോൺഗ്രസ് –എം സംസ്‌ഥാന ജനറൽ സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം കായികപരമായി നേരിട്ട് ഉന്മൂലനം ചെയ്യുന്നശൈലി സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കൊലപാതക രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കുന്ന സിപിഎം, ബിജെപി നേതൃത്വങ്ങൾ ആയുധം താഴെവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്തു വർധിച്ചുവരുന്ന അക്രമ– കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്തുന്നതിനും കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടും കേരള യൂത്ത് ഫ്രണ്ട് –എം സംസ്‌ഥാന കമ്മിറ്റി പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുമ്പിൽ നടത്തിയ ശയന പ്രദക്ഷിണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ഭാരവാഹികളായ ഷാജി പാമ്പൂരി, സഹായദാസ് നാടാർ, സി.ആർ. സുനു, ഡി. സാന്തകുമാർ, ആയൂർ ബിജു, സാജൻ തൊടുക, ജോർഡിൻ കിഴക്കേത്തലക്കൽ, പ്രസാദ് ഉരുളികുന്നം, ജോയി സി. കാപ്പൻ, മജീഷ് കൊച്ചുമലയിൽ, രാജൻ കുളങ്ങര, നോയൽ ലൂക്ക്, ഗൗദം എൻ. നായർ, ബെന്നി ഇളങ്കാവിൽ, കാഞ്ഞിരംകുളം അഖിൽ ബാബു, പീറ്റർ സോളമൻ, ജയചന്ദ്രൻ, ബിപിൻ പുളിമൂട്ടിൽ, ഷിനു പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.