സഞ്ചയികാ സമ്പാദ്യപദ്ധതി ഇനി ട്രഷറിയിൽ നിക്ഷേപിക്കാം
Friday, September 30, 2016 11:49 AM IST
തിരുവനന്തപുരം: വിദ്യാർഥികൾക്കായുള്ള സഞ്ചയികാ സമ്പാദ്യ പദ്ധതി നിക്ഷേപങ്ങൾ സ്റ്റുഡൻറ്സ് സേവിംഗ്സ് സ്കീം എന്ന പേരിൽ ട്രഷറിയിൽ നിക്ഷേപിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പുതിയ സഞ്ചയികാ അക്കൗണ്ടുകളെല്ലാം സ്റ്റുഡൻറ് സേവിംഗ് സകീം എന്ന പേരിൽ ട്രഷറിയിൽ ആരംഭിക്കണം. നിലവിലെ അക്കൗണ്ടുകളും ട്രഷറിയിലേക്ക് മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ കളക്ടറേറ്റുകളിലെ ദേശീയ സമ്പാദ്യ പദ്ധതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.