എംസിവൈഎം സഭാതല യുവജനദിനാഘോഷം കോന്നിയിൽ
Tuesday, September 27, 2016 1:11 PM IST
പത്തനംതിട്ട: മലങ്കര കത്തോലിക്കാസഭായുവജനപ്രസ്‌ഥാനമായ എംസിവൈഎം വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന യുവജനദിനാചരണം ഒക്ടോബർ രണ്ടിന് കോന്നി കാർമല സെന്റ് ആന്റണീസ് ദേവാലയത്തിൽ ഹെസദ് 2016 (കരുണ) എന്ന പേരിൽ സംഘടിപ്പിക്കും. സഭയുടെ കേരളത്തിലെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും ബാഹ്യകേരളം, ബാഹ്യഭാരതം എന്നിവിടങ്ങളിൽ നിന്നും യുവജനനേതാക്കളും പ്രതിനിധികളും ഇതോടനുബന്ധിച്ച പരിപാടികളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

രണ്ടിനു രാവിലെ ഏഴിന് മാർത്താണ്ഡം രൂപതാധ്യക്ഷൻ ഡോ. വിൻസന്റ് മാർ പൗലോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. 10ന് യുവജനസെമിനാർ– ഫാ. ദാനിയേൽ പൂവണ്ണത്തിൽ ക്ലാസ് നയിക്കും.

12ന് യുവജനദിനാഘോഷ സമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. എംസിവൈഎം പ്രസിഡന്റ് റെന്നി രാജ് തേവർതോട്ടത്തിൽ അധ്യക്ഷത വഹിക്കും. പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം അനുഗ്രഹപ്രഭാഷണം നടത്തും. രൂപത വികാരി ജനറാൾ മോൺ. ജോസഫ് കുരുമ്പിലേത്ത്, കെസിവൈഎം സംസ്‌ഥാന ജനറൽ സെക്രട്ടറി വിൻസന്റ് മണ്ണിത്തോട്ടം, കോന്നി വൈദികജില്ലാ വികാരി ഫാ.ജോസഫ് കളവിള, ഭദ്രാസന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, കോന്നി വൈദികജില്ലാ ഡയറക്ടർ ഫാ. ദാനിയേൽ കൊഴുവക്കാട്ട്, യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, സഭാതല ജനറൽ സെക്രട്ടറി ബിനു കല്ലറയ്ക്കൽ എന്നിവർ പ്രസംഗിക്കും.


ഭദ്രാസന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, ആനിമേറ്റർ സിസ്റ്റർ ഐറിൻ കണ്ണന്താനം, സഭാതല പ്രസിഡന്റ് റെന്നിരാജ്, ഭദ്രാസന സമിതി പ്രസിഡന്റ് ജോബിൻ ഈനോസ്, വൈദികജില്ലാ പ്രസിഡന്റ് സജി വർഗീസ്, കെസിവൈഎം സിൻഡിക്കറ്റംഗം ജിഫിൻ സാം, ജസൻ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.