ഇന്റലിജൻസിനെതിരേ മാനനഷ്‌ടക്കേസ് കൊടുക്കുമെന്ന് മുക്കാട്ട് സെബാസ്റ്റ്യൻ
Saturday, September 24, 2016 11:54 AM IST
തിരുവനന്തപുരം: തന്നെ ഭൂമിതട്ടിപ്പുകാരനായി ചിത്രീകരിച്ച ഇന്റലിജൻസിനെതിരേ മാനനഷ്‌ടക്കേസ് നൽകുമെന്ന് റിയോ ഒളിമ്പിക്സ് ജേതാക്കൾക്കു പാരിതോഷികം നൽകിയ പ്രവാസി മലയാളി വ്യവസായി മുക്കാട്ട് സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കായികരംഗത്തോട് ഏറെ താത്പര്യമുള്ളതുകൊണ്ടാണു വെള്ളിമെഡൽ നേടിയ പി.വി. സിന്ധുവിനും വെങ്കലം നേടിയ സാക്ഷി മാലിക്കിനും സംസ്‌ഥാന സ്പോർട്സ് കൗൺസിലിന്റെയും സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെയും സഹകരണത്തോടെ തിരുവനന്തപുരത്തു സ്വീകരണം ഒരുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 44 വർഷമായി അറബിനാട്ടിൽ കൊടുംചൂടിൽ ബിസിനസ് കരുപ്പിടിപ്പിച്ച വ്യക്‌തിയാണ് താൻ. കേരളത്തിൽ തന്റെ പേരിൽ ഒരു പെറ്റിക്കേസുപോലുമില്ലെന്നും മുക്കാട്ട് സെബാസ്റ്റ്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.