മദർ തെരേസയുടെ വിശുദ്ധപദവി: മാവേലിക്കര രൂപതയിൽ 1001 പ്ലാവിൻ തൈകൾ നടും
മദർ തെരേസയുടെ വിശുദ്ധപദവി: മാവേലിക്കര രൂപതയിൽ 1001 പ്ലാവിൻ തൈകൾ നടും
Wednesday, August 31, 2016 11:57 AM IST
പുന്നമൂട്: വിശുദ്ധമായ ജീവിതത്തിലൂടെ ലോകത്തിനു മാതൃക പകർന്ന മദർ തെരേസയെ നാലിനു വത്തിക്കാനിൽ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അനുഗ്രഹ നിമിഷത്തിന്റെ ഓർമയ്ക്കായി മാവേലിക്കര രൂപത 1001 പ്ലാവിൻ തൈകൾ നടും.

രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗവും എംസിവൈഎം, എംസിഎ തുടങ്ങിയവയുടെയും സഹകരണത്തോടെയാണ് തൈകൾ നടുന്നത്. മാവേലിക്കര പുന്നമൂട് അമലഗിരി ബിഷപ്ഹൗസ് അങ്കണത്തിലും സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിലും വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ചു പ്ലാവിൻതൈ നട്ട് മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.


മോൺ. ജോർജ് ചരുവിള കോർഎപ്പിസ്കോപ്പ, ചുനക്കര ജനാർദനൻ നായർ, ഫാ. മത്തായി വിളനിലം, ഫാ. ജോൺ പുത്തൻവിള കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.