ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിലനിർത്തണം: കെഎച്ച്എസ്ടിഎഫ്
Monday, August 29, 2016 11:52 AM IST
കോട്ടയം: ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പൊതുവിദ്യാഭ്യാസവകുപ്പിൽ ലയിപ്പിക്കാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കണമെന്ന് കേരള ഹയർസെക്കൻഡറി ടീച്ചേഴ്സ് ഫ്രണ്ട് (കെഎച്ച്എസ്ടിഎഫ്) സംസ്‌ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടത്താൻ സാധിക്കാത്ത പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ ഹയർ സെക്കൻഡറി വിഭാഗത്തെ കൊണ്ടുവരുന്നത് തികച്ചും ആത്മഹത്യാപരമാണ്. എൻസിഇആർടി സിലബസ് നിലനിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.


സംസ്‌ഥാന പ്രസിഡന്റ് ഡോ.നോയൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സാജു മാന്തോട്ടം, ബൈബി തോമസ്, ബോബൻ ഫിലിപ്, ചൂരക്കോട് ഹരികുമാർ, ബോസ്മോൻ ജോസഫ്, ടിജി ജോസഫ്, പി.എസ്.സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.